Latest News

തിയറ്റര്‍ സമരം പിന്‍വലിച്ചു; പ്രദര്‍ശനം ഇന്നു മുതല്‍

കൊച്ചി: ആഴ്ച്ചകളായി മലയാള സിനിമയെ ഉലച്ചിരുന്ന തിയറ്റര്‍ സമരം പിന്‍വലിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്ന സാ ഹചര്യത്തിലാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സമരം പിന്‍വലിച്ചത്. ഇന്നു മുതല്‍ പ്രദര്‍ശനം തുടങ്ങുമെന്ന് സംഘടനയുടെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുന്നു.
ജനുവരി ഇരുപത്തിയാറിന് വിളിച്ചിരിക്കുന്ന ചര്‍ ച്ചയില്‍ പ്രതീക്ഷ യുണ്ടെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.പുതിയ സംഘട ന തുടങ്ങാന്‍ നീക്കം നടക്കുന്നതിനിടെയാണ് സമരം പിന്‍വലിച്ചത്.വിജയ് നായ കനായ തമിഴ് ചിത്രം ഭൈരവ എക്‌സിബിറ്റേഴ്‌സ് ഫെഡ റേഷനില്‍ അംഗങ്ങളായിരുന്ന എഴുപത്തിമൂന്ന് തിയറ്ററുകളില്‍ പ്രദേശിപ്പിച്ചി രുന്നു. ഇതു ഫെഡറേഷന്റെ നീക്കത്തിന് തിരിച്ചടി യാ യിരുന്നു .ഇ ന്നു കൊച്ചിയില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയ റ്റര്‍ ഉടമകളും ചേരുന്ന ആലോചന യോഗത്തിനുശേഷം പുതിയ സം ഘടന പ്രഖ്യാ പിച്ചേക്കുമെന്നാണ് കരുതുന്നത്.

No comments:

Post a Comment