Latest News

ചാത്തൂട്ടി ......

ചാത്തൂട്ടി ഒരുപാനി കള്ളും കൂടി കുടിച്ചു. ആട്ടിന്‍കരളും
പെറുക്കിത്തിന്നു... അഞ്ചാറ് പനാമ സിഗരറ്റും പുകച്ചു. നേര്‍ത്ത ഇരുട്ട് ഷാപ്പിന് മുന്നിലും റോഡിലും മേലെ ആകാശങ്ങളിലും പരക്കാന്‍ തുടങ്ങുകയാണ്.തങ്കച്ചേട്ടാ ഞാന്‍ പോന്ന്...പൈശ കണ്ടക്ടര്‍ വില്‍സണ് കൊണ്ട്‌ത്തെരും...ചാത്തൂട്ടിയേട്ടാ ഒന്നുംപറയണ്ട. ഞാന്‍ നിങ്ങള ഇന്നും ഇന്നലീംകാണ്ന്നതല്ലല്ലോ...ചാത്തൂട്ടി ആലിന്‍കീഴില്‍ ബസ് സ്റ്റോപ്പില്‍ എത്തവെ കണ്ടക്ടര്‍ വില്‍സണ്‍ കാത്തുനില്‍ക്കുന്നു.കൈയ്യില്‍ ചാത്തൂട്ടിയുടെ അഞ്ച് തിരിയിടുന്ന എവര്‍റെഡ് ടോര്‍ച്ച്ഇന്നത്തെ കലക്ഷന്‍ ഞാന്‍ കൊണ്ടന്ന് അത്ന്ന് ഒര്ഇര്‌നൂറ് ഉറുപ്യ എനക്ക് താ.. തങ്കച്ചേട്ടന്റെ ഷാപ്പില് കൊട്ക്കാന്ല്ല പൈശീം കൊട്‌ത്തേ...വില്‍സണ്‍എവര്‍റെഡി് ടോര്‍ച്ച്‌നീട്ടി. വേണ്ട വില്‍സാ.... ഇന്ന് ടോര്‍ച്ച് വേണ്ട ഞാനിന്ന്ഇരുട്ടിലൂടെ നടക്കാ...രാവിലത്തെ ഫസ്റ്റ് ട്രിപ്പിന് ഞാനാട എത്തും....ചാത്തൂട്ടി ഇരുട്ടിലേക്ക് ഇറങ്ങി നടന്നു.
ചാത്തൂട്ടിയേട്ടന്റെ വീട്ടിലേക്ക്.ചാത്തൂട്ടിയേട്ടന്‍ അനന്തമായി പരന്നുകിടക്കുന്ന
ഇരുട്ടിന്റെ കടലിനുമപ്പുറം വീടിന്റെ മിന്നാമ്പുറത്ത് കത്തിച്ചുവെച്ച ഒരു
മുട്ടവിളക്കിന് മുന്നില്‍മുന്നില്‍ മൂടി തുറന്നുവെച്ച ഒരു ചാരായക്കുപ്പി.
ഇത്തിരി അച്ചാര്‍.നാലഞ്ച് കാന്താരിമൊളക് രണ്ടുമൂന്നല്ലി വെളുത്തുള്ളി
എന്നാ ചാത്തൂട്ടി ഇന്ന് നേരത്തന്നെ.. വന്നു.. അത്രതന്നെ...ഇന്ന് വണ്ടീന്റെ രണ്ട് ട്രിപ്പ് കാന്‍സലാക്കി.. നിന്ന ഇന്നലീം ഇന്നും കാണ്ന്നതല്ല്‌ലലാ...
നിനിക്കിന്നൊരു വെല്ലാത്ത ഇസ്‌ക്കല്ണ്ട്.. ഇല്ലാന്ന് ഞാമ്പറീല...
സങ്കടൂം വെശമൂം മനസ്സിലില്ലാത്ത ഒര്മന്ശനും ഇത് വെര ഭൂമില്
ജനിച്ചിറ്റില്ല എനി ജനിക്കാനും പോന്നില്ല...ലേശം സാധനം
വായീലൊഴിച്ചോ...എന്നാ ഒര് കാര്യംപറയാ സങ്കടം വന്നിറ്റ്കള്ള് കുടിച്ചാ സങ്കടം വെല്ലാണ്‍ട് കൂട്വേയില്ലൂ... എന്നാലും കുടിക്ക്...ചാത്തൂട്ടി കുടിച്ചുഅരക്കുപ്പിയോളം..തെങ്ങോലകള്‍ക്കിടയിലൂടെ നേര്‍ത്ത കാറ്റടിക്കുമ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും കാണുന്ന പരന്നുകിടക്കുന്ന ആകാശങ്ങളുടെ ഇരുളിമയില്‍ നേരിയനിലാവിന്റെ ഒളിമിന്നല്‍.ചാത്തൂട്ടി സ്വയം ചിരിച്ചു.ജീവിതം എന്തൊര്അത്ഭുതകരമായപ്രഹേളികയാണ്എന്നപലെ..ചാത്തൂട്ടി നിനിക്ക്ചെറിയൊര് പിരാന്ത ഇന്ന്. ഈ ചത്തൂട്ടിയേട്ടനോട് പറ... എന്ത്ന്നാടാ...
പണ്ടത്തെ വനജപ്പിരാന്താ..നീലേശൂം കൂടി റാക്ക്
വായിലേക്കൊയിക്ക്...ഇന്ന് നിന്റെ കാര്യം ഒര് കോഞ്ഞാട്ടയാ...
ചാത്തൂട്ടിയേട്ടന്‍ ലേശം റാക്ക് വായിലേക്ക്ഒഴിച്ചുപറഞ്ഞുതുടങ്ങി.
ജീവിതത്തില്‍ മനുഷ്യ മനസ്സിലെ ചിന്തകളും അതിന്റെ
വേഗാവേഗങ്ങളും ഒരു ബസ്സിന്റെ ഗിയറുകള്‍ പോലെയാണ്.
ടോപ്പ് ഗിയറിലിട്ടാല്‍ വാഹനം അമിത  വേഗതയിലോടും സെക്കന്റ് ഗിയറില്‍ വേഗത കുറയും ഫസ്റ്റ് ഗിയറിലാവുമ്പോള്‍ വേഗത വളരെയേറെ
കുറയും. ഇതൊന്നുമല്ലെങ്കില്‍ വണ്ടി നിര്‍ത്തി ഓഫ് ചെയത്
ചലനരഹിതമാക്കാം. വേണമെങ്കില്‍ റിവേഴ്‌സ് ഗിയറില്‍ ഇട്ടുവെക്കാം..
ചാത്തൂട്ടി നീ ഇപ്പോ ടോപ്പ് ഗിയറിലാണ്.
ചാത്തൂട്ടി ലേശം കൂടി റാക്ക്അണ്ണാക്കിലേക്കൊഴിച്ചു പൊള്ളിക്കേറുന്ന ഓര്‍മകളെപ്പോലെ നാടന്‍ റാക്ക് തൊണ്ടയിലൂടെ അന്നനാളത്തിലൂടെ എരിഞ്ഞിറങ്ങി ചെറുകാറ്റില്‍ ആടിയുലയുന്ന തെങ്ങോലകള്‍ക്കിടയിലൂടെ ആകാശങ്ങളില്‍ നിന്നും നിലാവ് പെയ്യുകയാണ്. ഇന്ന് ഞാനീട കെടന്നോളാ ചാത്തൂട്ടിയേട്ടാ...ചാത്തൂട്ടിയേട്ടന്റെ വീട്ടിന്റെ മിന്നാമ്പുറത്ത് ചാണകം തേച്ച് മിനുക്കിയ എറയത്ത് ഒരുപായ്‌പോലും വിരിച്ചിടാതെ ചാത്തൂട്ടി കിടന്നു.ആകാശങ്ങളിലേക്ക് നോക്കി ചാത്തൂട്ടി ഉറങ്ങി സ്വപ്നങ്ങളില്ലാത്ത
സങ്കടങ്ങളില്ലാത്തഒരു ലോകത്തിലേക്ക്
പറന്നിറങ്ങിഈ ചാത്തൂട്ടിന്റെ ഒര് കാര്യം..ചാത്തൂട്ടിയേട്ടന്‍ പറഞ്ഞത് ചാത്തൂട്ടി കേട്ടതേയില്ല.
ചാത്തൂട്ടിഉറങ്ങി എണീറ്റ് ഉണര്‍ന്നത് പുലാപ്പുലര്‍ച്ചെ ചാത്തൂട്ടിയേട്ടന്റെ വീടിന്റെ മിന്നാമ്പുറത്ത് ചാത്തൂട്ടിക്ക് ഓര്‍മ്മക്കേടുകള്‍
വിട്ടൊഴിഞ്ഞിരുന്നില്ല.
നിലാവ് മങ്ങിയിട്ടേയില്ല.ചാത്തൂട്ടിയേട്ടാ
ഞാമ്പോന്ന്...ആട നിക്കെടാ...ഒര് ഗ്ലാസ് കട്ടന്‍ചായ..ചെറുനാരങ്ങ നീരുറ്റിച്ച് രസം വെര്ത്തിയത്....എന്റെ ഓള ഒര്കൊടമാന്തരം
പിടിച്ച വിവരാന്നത്.രാത്രി നല്ലോണം കള്ള്കുടിച്ചാ...കട്ടന്‍ ചായയില്‍ ഒരു നാരങ്ങ പിഴിഞ്ഞ്കുടിച്ചാതലക്ക് കേറിയ മത്തെല്ലംഒഴിഞ്ഞൊഴിഞ്ഞേ പോവും... അത് കുടിക്കാണ്ട് നിന്ന ഞാന്‍ വിടൂലൂ..ആടിയിരിക്ക്... ചാത്തൂട്ടി മിന്നാമ്പുറത്തിരുന്നു.ചാത്തൂട്ടിയേട്ടന്‍ ആത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു
ഏണേ എന്റെചാത്തൂട്ടിക്ക് കട്ടനുംഒര് നാരങ്ങപീഞ്ഞതും...
ചാത്തുട്ടിയട്ടന്റ ഓള് സ്‌നേഹപൂര്‍വ്വംനല്‍കിയനാരങ്ങ
പിഴിഞ്ഞൊഴിച്ച കട്ടന്‍ ചാത്തൂട്ടു മനസ്സറഞ്ഞ്കുടിച്ചു.ചാത്തൂട്ടി
നിലാവിലേക്ക് നോക്കി പുഞ്ചരിച്ചു

No comments:

Post a Comment