Latest News

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം: മൂന്നുപേര്‍ക്കെതിരെ കേസ്

പയ്യന്നൂര്‍: പെയിന്റിംഗ് ജോലിക്കിടെ യുവാവിനെ വിളിച്ചുവരുത്തി കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടങ്കാളിയിലെ ഷൈബു, ഷൈനു, ഷിജില്‍ എന്നിവര്‍ക്കെതിരെയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ഇരുപത്തിരണ്ടിനായിരുന്നു സംഭവം. പെയിന്റ്ഗ് ജോലി ചെയ്യുകയായിരുന്ന മാവിച്ചേരിയിലെ എം. കണ്ണ(24)നെയാണ് വിളിച്ചുവരുത്തി കാറില്‍ തട്ടിക്കൊണ്ടുപോയി കിഴക്കെ കണ്ടങ്കാളി പുഴക്കരയില്‍ വെച്ച് മര്‍ദ്ദിച്ചവശനാക്കിയത്. പരുക്കേറ്റ കണ്ണന്‍ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇയാളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്

No comments:

Post a Comment