Latest News

രാമന്തളി ശ്രീ താമരതുരുത്തി കണ്ണങ്ങാട്ട് ഭഗവതിക്ഷേത്രം കളിയാട്ട മഹോത്സവം

രാമന്തളി: രാമന്തളി ശ്രീ താമരതുരുത്തി കണ്ണങ്ങാട്ട് ഭഗവതിക്ഷേത്രം കളിയാട്ട മഹോത്സം ഫിബ്രവരി അഞ്ച്, ആറ്, ഏഴ്, എട്ട് തീയതികളില്‍ നടക്കും.
അഞ്ചിന് ഞായറാഴ്ചരാവിലെ ആയുധം കടയല്‍, ആഭരണം പുതുക്കല്‍, വൈകുന്നേരം അഞ്ചര മണിക്ക് രാമന്തളി ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടുവരല്‍. തുടര്‍ന്ന് കളിയാട്ടം തുടങ്ങല്‍, വടക്കേഭാഗം പൂക്കുട ഒപ്പിക്കല്‍.ഏഴുമണിക്ക് ഉച്ചത്തോറ്റം, വടക്കേഭാഗം ഉച്ചപ്പുറത്തെഴുന്നള്ളത്ത് എട്ട് മണിക്ക് സന്ധ്യാവേല പത്ത് മണിക്ക് അന്തിത്തോറ്റം, അന്തിപ്പുറത്തെഴുന്നള്ളത്ത്, വടക്കേംഭാഗം. പതിനൊന്ന് മണിക്ക് ഗുരു-കാര്‍ണോര്‍ ദൈവങ്ങള്‍.
വൈകുന്നേരം ഏഴരമണിക്ക് പയ്യന്നൂര്‍ ജ്വാലാ തിയറ്റേഴ്‌സ് അവതരിപ്പിക്കുന്ന കര്‍ണ്ണന്‍- വില്‍കലാമേള.
ആറിന് തിങ്കളാഴ്ചവൈകുന്നേരം ആറ് മണിക്ക് ഉച്ചത്തോറ്റം, വടക്കേംഭാഗം, ഏഴുമണിക്ക് പുലികണ്ടന്‍ ദൈവത്തിന്റെ വെള്ളാട്ടം.
രാത്രി എട്ട് മണിക്ക് ഏഷ്യാനെറ്റ് മിന്നുംതാരം, അമൃത സൂപ്പര്‍ ഡ്യൂപ്പ് വിന്നര്‍ ബ്രിജേഷ് ചേളാരി പങ്കെടുക്കുന്ന പയ്യന്നൂര്‍ ഓര്‍ക്കസ്ട്രയുടെ ഗാനമേള.
ഏഴിന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കൂത്ത് തുടര്‍ന്ന് ചങ്ങനും പൊങ്ങനും.
എട്ടിന് ബുധനാഴ്ച പുലര്‍ച്ചെ പന്ത്രണ്ട് മണിക്ക് പുലികണ്ഠന്‍ദൈവം, പന്ത്രണ്ടരക്ക് മടയില്‍ചാമുണ്ഡി, ഒരുമണിക്ക് കുണ്ടോറചാമുണ്ടി എന്നി തെയ്‌ക്കോലങ്ങളുടെ പുറപ്പാട്,
പുലര്‍ച്ചെ ഒന്നരക്ക് മേലേരി കയ്യേല്‍ക്കല്‍. തുടര്‍ന്ന് പുതിയഭഗവതിയുടെ പുറപ്പാട്, തുടര്‍ന്ന് കുണ്ടോറചാമുണ്ഡി- പുതിയഭഗവതിമാരുടെ തകര്‍പ്പ്, രണ്ട് മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. രണ്ടാരക്ക് കൂവളന്താറ്രില്‍ ഭഗവതിയുടെ പുറപ്പാട്, മൂന്ന് മണിക്ക് മേലേരി ഒരുക്കല്‍, നാല് മണിക്ക് മേലേരി കയ്യേല്‍ക്കലും കല്ല്യാമ്പള്ളിയും തുടര്‍ന്ന്. സൂര്യദയ സമയത്ത് ശ്രീകണ്ണങ്ങാട്ട് ഭഗവതിയുടെ തിരുമുടി ഉയരും. രാവിലെ പത്ത് മണിക്ക് ഗുളികന്‍ ദൈവത്തിന്റെ പുറപ്പാട്, ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ അന്നദാനം.
നാല് മണിക്ക് ക്ഷേത്രക്കുളത്തില്‍ നീരാട്ട്, തുടര്‍ന്ന് ഭണ്ഡാരപ്പുരയില്‍ എഴുന്നള്ളത്ത്, ആറ്മണിക്ക് ആറാടിക്കല്‍, ഏഴരമണിക്ക് ഉത്സവ സമാപനം.
ഉത്സവത്തോടനുബന്ധിച്ച് പുനര്‍നിര്‍മ്മിച്ച ക്ഷേത്രം ഭണ്ഡാരപ്പുരയുടെ പുനഃപ്രതിഷ്ഠാ കലശം നടന്നു

No comments:

Post a Comment