Latest News

ചാത്തൂട്ടിയേട്ടന്റെ വനജാകുമാരി

അല്ല ചാത്തൂട്ടിയേട്ട നിങ്ങക്കും എന്നപ്പോല പിരാന്തയിനാ... അതാ ഇന്നല നീ വെരുമ്പം കല്ല്മ്മക്കായി പൊരിച്ചതും മീന്‍ വറുത്തതും എനക്ക് തെരാന്‍ പറ്റാണ്ടായത്....ചാത്തൂട്ടി സങ്കടപ്പെട്ടു
എന്റെ കൈയമല് ഇത്രേ ഇപ്പം ഇല്ലൂ.. ഇത് കൈയ്മ്മ വെക്ക്...അല്ല ചാത്തൂട്ടി നിന്റെ കയ്മ്മലെ പൈശ കണ്ടിറ്റാ ചാത്തൂട്ടിയേട്ടന്‍...ചാത്തൂട്ടിയേട്ടന്റെ കണ്ണുകളില്‍ കണ്ണുനീര്‍ ചാത്തൂട്ടിയിന്റെ
നെഞ്ഞാംകൂടിലും മനസ്സിലും ഒരംകേറി...ആരും ആരാരും കരയ്ന്നത് ഈചാത്തൂട്ടിക്ക് ഇഷ്ടമല്ല...ചിരിക്ക്ന്ന മനിഷമ്മാര കണ്ടോണ്ടിരിക്കണം...ഇന്നെന്തേ ഇങ്ങനയെല്ലാം...ചാത്തൂട്ടീ...
ചാത്തൂട്ടിയേട്ടന്‍ നിറം മങ്ങിയ തോര്‍ത്തുമുണ്ട് കൊണ്ട് മുഖവും കണ്ണുകളും തുടച്ചു.എടാ ചാത്തൂട്ടി നിന്റെ സങ്കടം കണ്ട് കണ്ട് ഞാനിന്നല ഒറങ്ങീല... ചാത്തുട്ടിയേട്ടന്‍ പിന്നെയൊന്നും
കൂടുതല്‍പറഞ്ഞില്ല.ചാത്തൂട്ടി വണ്ടിനേരെ വിട്ട് കണ്ണൂര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആസ്പത്രിക്ക് മുന്നിലെത്തി. വണ്ടിനിര്‍ത്തി.അടുത്ത ട്രിപ്പിന് ഒരുമണിക്കൂറോളം സമയമുണ്ട്.
ചാത്തൂട്ടി വണ്ടി തിരിച്ച് പയ്യാമ്പലത്തേക്ക് വിട്ടു.അല്ല ചാത്തൂട്ടിയേട്ടാ നിങ്ങള് എന്ത് പിരാന്താ ഈ കാണിക്ക്ന്നത്... വില്‍സണ്‍ നൊടിഞ്ഞു.'മിണ്ടാണ്ട് നൊടിയാണ്ട് അനങ്ങാണ്ട്
നിന്റെ സീറ്റിലിരിക്ക്....' ചാത്തൂട്ടിക്ക് ഇന്ന് കടല് കാണണം...മനസ്സെന്ന കടല്...കിളി ഒന്നും മിണ്ടിയില്ല. ചാത്തൂട്ടിയേട്ടന്റെ തൊറസ്സില്ലാത്ത മുഖം കണ്ടന്നേരേ മൂപ്പര്‍ വയിയടച്ചു.
പയ്യാമ്പലം കടപ്പുറം കടല്‍. കടലോരത്ത് തിരയടിക്കുന്ന അലപ്പരപ്പിലേക്ക് കാലുകളും നീട്ടി ചാത്തൂട്ടിയിരുന്നു. കടലലകള്‍ വനജാകുമാരിയെക്കുറി ച്ചുളള ഓര്‍മ്മകളെപ്പോലെ
തൊട്ടും തൊട്ടുഴിഞ്ഞു. ഒഴിഞ്ഞൊഴിഞ്ഞു-പിന്നെയുംവന്നു.....ചാത്തൂട്ടിയുടെ കാല്‍പാദം തൊട്ടുഴിഞ്ഞുകോണ്ടേയിരുന്നു.'ഇന്നു ഞാന്‍ ആലീങ്കീഴിലിറങ്ങും ചാത്തൂട്ടിയേട്ടന ഇന്ന് നേരത്തെ കാണണം...
വില്‍സാ നീ വണ്ടി എട്‌ത്തോ... എനക്ക് കയ്യും കാലും മനസ്സും എന്തോ...പോലെ' വില്‍സണ്‍ വണ്ടിയെടുത്തു ചാത്തൂട്ടി ആലിന്‍കീഴിലിറങ്ങി 'നാളെ രാവിലെ കാണാ...'സമയം അഞ്ചരയായിട്ടില്ല
ചാത്തൂട്ടി ആലിന്‍കീഴില്‍ ഷാപ്പിലേക്ക് ചാത്തൂട്ടിക്ക് ഷാപ്പില്‍ സ്‌പെഷല്‍ മേശയും കസേലയുമാണ്. ചാത്തൂട്ടി ഷാപ്പിലേക്ക് കാലെടുത്തുവെച്ചപ്പോഴേ മേശമേല്‍ കള്ളും ആട്ടിന്‍കരള്‍ വറത്ത് പൊരിച്ചെടുത്തതും റെഡി.
ചാത്തൂട്ടി ഒരു ചെറുപാനി കള്ള് നേരെ വായിലേക്കൊഴിച്ചു ആട്ടിന്‍കരള്‍ വറത്ത് പൊരിച്ചെടുത്തത് പെറുക്കി ത്തിന്നു.പിന്നെ കസേലയില്‍ ചാരിയിരുന്ന്പാന്റ്‌സിന്റെ കീശയില്‍ നിന്നും
പനാമ സിഗരറ്റ് പായ്ക്കറ്റെടുത്ത് അതില്‍ നിന്നും ഒരു സിഗരറ്റ് നുള്ളിയെടുത്ത് ചുണ്ടില്‍ വെച്ചു.കീശയില്‍ തപ്പിനോക്കിയപ്പോള്‍ തീപ്പെട്ടി കാണാനില്ല 'എടോ ഗോയിന്നാ ഒരു
തീപ്പെട്ടിക്കൊണ്ട് ത്താ...സപ്ലയര്‍ കോയിന്നന് പകരം ഷാപ്പ് മുതലാളി തങ്കച്ചേട്ടന്‍ തീപ്പെട്ടിയുമായി മുന്നില്‍ 'തീപ്പെട്ടി ഈട നിക്കട്ട് ചാത്തൂട്ടിയേട്ട....എനക്ക് ലേശം തെരക്ക്ണ്ട്...ഞാന്‍ അപ്രത്തേക്ക് പോട്ടേ....'
ചാത്തൂട്ടി തീപ്പെട്ടി വാങ്ങി 'തങ്കച്ചേട്ടന്‍ ഉള്ളിലേക്ക് പോയ്‌ക്കോ...എന്തെല്ലോ തെരക്കില്ലതല്ലേ....'തങ്കച്ചേട്ടന്‍ ഉള്ളിലേക്ക് പോയിചാത്തൂട്ടിഒരു പാനി കള്ളും കൂടി കുടിച്ചു. ആട്ടിന്‍ കരളും പെറുക്കിത്തിന്നു.... അഞ്ചാറ് പനാമ സിഗരറ്റും പുകച്ചു. നേര്‍ത്ത ഇരുട്ട് ഷാപ്പിന് മുന്നിലും റോഡിലും മേലെ ആകാശങ്ങളിലും പരക്കാന്‍ തുടങ്ങുകയാണ്.
'തങ്കച്ചേട്ടാ ഞാന്‍ പോന്ന്... പൈശ കണ്ടക്ടര്‍ വില്‍സണ്‍ കൊണ്ട്‌ത്തെരും...''ചാത്തൂട്ടിയേട്ടാ ഒന്നും പറയണ്ട ഞാന്‍ നിങ്ങള ഇന്നും ഇന്നലീം കാണ്ന്നതല്ലല്ലാ...'ചാത്തൂട്ടി ആലിന്‍കീഴില്‍ ബസ് സ്റ്റോപ്പില്‍ എത്തവെ
കണ്ടക്ടര്‍ വില്‍സണ്‍ കാത്തുനില്‍ക്കുന്നു. കൈയ്യില്‍ ചാത്തൂട്ടിയുടെ അഞ്ച് തിരയിടുന്ന എവര്‍റെഡി ടോര്ച്ച്
'ഇന്നത്തെ കലക്ഷന്‍ ഞാന്‍ കൊണ്ടെന്നിന്' 'അത്ന്ന് ഒര് ഇര്ന്നൂറ് ഉറുപ്യ എനക്ക് താ തങ്കച്ചേട്ടന്റെ ഷാപ്പില് കൊട്ക്കാന്ല്ല പൈശീം കൊട്‌ത്തേ....'വില്‍സണ്‍ എവര്‍റെഡി ടോര്‍ച്ച് നീട്ടി. 'വേണ്ട വില്‍സാ... ഇന്ന് ടോര്‍ച്ച് വേണ്ട.
ഞാനിന്ന് ഇരുട്ടിലൂടെ നടക്കാ... രാവിലത്തെ ഫസ്റ്റ്ട്രിപ്പിന് ഞാനാട എത്തും.... നെല്ലിക്കാപ്പാലത്ത് 'ചാത്തൂട്ടി ഇരുട്ടിലേക്ക് ഇറങ്ങി നടന്നു. ചാത്തൂട്ടിയേട്ടന്റെ വീട്ടിലേക്ക്.ചാത്തൂട്ടി അനന്തമായി പരന്നുകിടക്കുന്ന ഇരുട്ടിന്റെ കടലിനുമപ്പുറം ചാത്തൂട്ടിയേട്ടന്റെ വീടിന്റെ മിന്നാമ്പുറത്ത്കത്തിച്ചുവെച്ച ഒരു മുട്ടവിളക്കിന് മുന്നില്‍ മുന്നില്‍ മൂടി തുറന്നുവെച്ച ഒരു
ചാരായക്കുപ്പി ഇത്തിരി അച്ചാര്‍.നാലഞ്ച് കാന്താരിമുളക്‌രണ്ടുമൂന്നല്ലി വെളുത്തുള്ളി 'എന്നാ ചാത്തൂട്ടി ഇന്ന്
നേരത്തന്നെ..''വന്നു...അത്ര തന്നെ....ഇന്ന് വണ്ടീന്റെ രണ്ട് ട്രിപ്പ് കാന്‍സലാക്കി....''നിന്ന ഇന്നലീം ഇന്നും കാണ്ന്നതല്ലല്ലാ...നിനിക്കിന്നൊരു വെല്ലാത്ത ഇസ്‌ക്കാല്ണ്ടിടാ...''ഇല്ലാന്ന് ഞാമ്പറീല...''സങ്കടൂം വെശമൂം മനസ്സിലില്ലാത്ത ഒര് മന്ശനും ഇത് വെര ഭൂമീല് ജനിച്ചിറ്റില്ല. എനി ജനിക്കാനും പോന്നില്ല... ലേശം സാധനം വായീലൊഴിച്ചോ... എന്നാ ഒര്കാര്യം പറയാ സങ്കടം വന്നിറ്റി കള്ള് കുടിച്ചാ സങ്കടം വെല്ലാണ്ട് കൂട്വേയില്ലൂ... എന്നാലും കുടിക്ക്.....' ചാത്തൂട്ടി കുടിച്ചു അരക്കുപ്പിയോളം.

No comments:

Post a Comment