Latest News

ക്ഷാമാശ്വാസം അനുവദിക്കുക

പയ്യന്നൂര്‍: 2016ജൂലായ് മുതല്‍ കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ച ക്ഷാമാശ്വാസം സംസ്ഥാന പെന്‍ ഷന്‍കാര്‍ക്ക് അടിയന്തിരമായി അനുവദിക്കണമെന്ന് കൊക്കാനിശ്ശേരി ഏരിയാ കെ.എസ്.എസ്. പി. യൂനിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുന്‍ കെ.എസ്.എസ്.പി.യു നേതാവ് ആര്‍.വി.സി പൊതുവാളുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. എന്‍.കെ.രാഘവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് വി.പി. കൃഷ്ണപൊതുവാള്‍, സം സ്ഥാന കൗണ്‍സിലര്‍ എം. രാഘവന്‍മാസ്റ്റര്‍, ടൗണ്‍ പ്രതിനിധി കെ.കെ. രാജലക്ഷ്മി ടീച്ചര്‍, കെ.വി കുഞ്ഞപ്പന്‍ മാസ്റ്റര്‍, പി.വി. രാമകൃഷ്ണന്‍ മാസ്റ്റര്‍, കെ.വി സരോജിനി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി കെ. ബാലകൃഷ്ണന്‍ സ്വാഗതവും ജോ. സെക്രട്ടറി എം. ജനാര്‍ദ്ദനന്‍നന്ദിയും പറഞ്ഞു. യൂനിയന്റെ രജതജൂബിലി സമ്മേളനങ്ങള്‍ വന്‍ വിജയമാക്കാന്‍ പരിപാടികള്‍ ആസൂത്രണം ചെ യ്തു.

No comments:

Post a Comment