Latest News

പാലീയേറ്റീവ് ദിനം രോഗീപരിചരണം

പയ്യന്നൂര്‍: അന്താരാഷ്ട്ര പാലിയേറ്റീവ് ദിനത്തില്‍ അന്യന്റെ വേദനകള്‍ക്കൊപ്പം ചേര്‍ന്ന് സാന്ത്വന പരിചരണം നടത്തി ആശ്വാസം പകര്‍ന്ന് ഐ.ആര്‍.പി.സി. വില്ലേജ് അടിസ്ഥാനത്തില്‍സര്‍വ്വേ നടത്തി കിടപ്പിലായ രോഗികളെ കണ്ടെത്തിയാണ് സമ്പൂര്‍ണ്ണഹോംകെയര്‍ നടത്തിയത്. അതാത്പ്രദശത്തെ രോഗികളെ രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഐ.ആര്‍.പി.സി വളണ്ടിയര്‍മാര്‍ സന്ദര്‍ശിച്ച് ആശ്വാസം നല്‍കുകയും നിര്‍ദ്ധനരോഗികള്‍ക്ക് ആവശ്യമായ സഹായങ്ങളും ചെയ്തുവരുന്നു.പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി പാര്‍ട്ടി നേതാക്കള്‍, പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സക്വാഡുകളാക്കിയാണ് രോഗിസന്ദര്‍ശനം നടത്തിയത്. പയ്യന്നൂര്‍ നഗരസഭ, കരിവെള്ളൂര്‍-പെരളം, രാമന്തളി പഞ്ചായത്തുകളിലായി നാനൂറ്റിയെണ്‍പത് സന്നദ്ധ പ്രവര്‍ത്തകര്‍ നൂറ്റിപന്ത്രണ്ട് സ്‌ക്വാഡുകളിലായി അറുന്നൂറ്റിനാല്‍പത്തിമൂന്ന് രോഗികളെ സന്ദര്‍ശിച്ചു. സി. കൃഷഅണന്‍ എം.എല്‍.എ, വി. നാരായണന്‍, ടി.ഐ. മധുസൂദനന്‍, ടി. വിശ്വനാഥന്‍, ഡോ. എം. ഹരിദാസ്, പി.വി. ലക്ഷ്മണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment