Latest News

പോലീസ് സിസിടിവി പരിശോധിച്ചു എടാട്ട് പൂട്ടിയിട്ട വീട്ടിലും രണ്ട് കടകളിലും മോഷണം

പയ്യന്നൂര്‍: ദേശീയപാതയില്‍ എടാട്ട് കോളേജ് സ്റ്റോപ്പിന് സമീപം പൂട്ടിയിട്ട വീട്ടിലും രണ്ട് കടകളിലും മോഷണം. ഇന്നലെ രാത്രിയിലാണ് മോഷണം. കോളേജ് ഗെയിറ്റിന് സമീപം താമസിക്കുന്ന പി.സി സീനത്തിന്റെപൂട്ടിയിട്ട വീട്ടിലും സമീപത്തെ എം.ടി. യൂസഫിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയിലും എബിസി സെയില്‍സ് കോര്‍പ്പറേഷന്റെ ഗോഡൗണിലുമാണ് മോഷണം നടന്നത്.
വീടുപൂട്ടി ബന്ധുവീട്ടില്‍ പോയതായിരുന്നു.സീനത്ത്. ഇന്ന് രാവിലെ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് അയല്‍വാസി സഹോദരനെ വിവരമറിയിക്കുകയായിരുന്നു.
സഹോദരനെത്തി പീട് പരിശോധിച്ചപ്പോഴാണ് വീട്ടില്‍ സാധനസാമഗ്രികള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടത്. അകത്തെ മുറിയിലെ ഷെല്‍ഫ് കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ച മുക്കാല്‍ പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവുംകവര്‍ന്നു.
എം.ടി. യൂസഫിന്റെ പലചരക്ക് കട കുത്തിത്തുറന്ന് മേശയില്‍ സൂക്ഷിച്ച ആയിരം രൂപയോളം ചി ല്ലറ നാണയങ്ങള്‍കവര്‍ന്നു.സിഗരറ്റും മറ്റും മോഷടാവ് കൊണ്ടുപോയിട്ടുണ്ട്.
എ.ബി.സിയുടെഗോഡൗണിന്റെ രണ്ട് ഷട്ടറുകളുടെ പൂട്ട് തകര്‍ത്ത് മോഷ്ടാവ് അകത്തുകയറിയെങ്കിലും യാതൊന്നും കിട്ടിയില്ല. ഒരു കമ്പിപ്പാര യും താക്കോല്‍കൂട്ടവും സമീപത്ത് ഉപേക്ഷിച്ചനിലയില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിവരമറി ഞ്ഞ് എ.എസ്.ഐ കെ.കെ. മാത്യുവും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു.
അതേസമയംമോഷ്ടാവിന്റെ ദൃശ്യങ്ങള്‍പതിഞ്ഞിട്ടുണ്ടാവാമെന്ന നിഗമനത്തില്‍ പോലീസ് സ മീപത്തെ ക്ലാസിക് മാര്‍ബിള്‍സിലെ സിസിടിവി പരിശോധിക്കാന്‍ തുടങ്ങി. സമീപകാലത്ത് പയ്യന്നൂര്‍എടാട്ട് കുഞ്ഞിമംഗലം മേഖലയില്‍മോഷ ണം പെരുകിവരികയാണ്.

No comments:

Post a Comment