Latest News

പയ്യന്നൂര്‍ താലൂക്ക് യാഥാര്‍ത്ഥ്യമാക്കണം

പയ്യന്നൂര്‍: പയ്യന്നൂര്‍ താലൂക്ക് രൂപീകരണം യാഥാര്‍ത്ഥ്യമാക്കണമെന്ന് എന്‍.ജി.ഒയൂനിയന്‍ പയ്യന്നൂര്‍ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം എ.കെ. കൃഷ്ണപ്രദീപ് ഉദ്ഘാടനം ചെയ്തു. കെ. രമണി അധ്യക്ഷത വഹിച്ചു. പി.പി. സന്തോഷ് കുമാര്‍, എന്‍. സുരേന്ദ്രന്‍, ടി.എം. സുരേഷ്‌കുമാര്‍, എം. അനീഷ് കുമാര്‍, വി.പി രജനീഷ്, കെ.കെ. ശശി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി കെ. രമണി(പ്രസിഡണ്ട്), പി. സുനീഷ് കുമാര്‍, എം.രേഖ(വൈസ് പ്രസിഡണ്ട്), കെ. മോഹനന്‍(സെക്രട്ടറി),കെ.കെ. ശശി, സി.പി. മുരളീധരന്‍(ജോ. സെക്രട്ടറി), വി.പി. രജനീഷ്(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment