Latest News

പതിനഞ്ച് പാക്കറ്റ് ബ്രൗണ്‍ഷുഗറുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: വില്‍പനക്കിടെ പതിനഞ്ച് പാക്കറ്റ്ബ്രൗണ്‍ഷുഗറുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കണ്ണൂര്‍ സിറ്റിക്ക് സമീപം വെച്ച് നീര്‍ച്ചാല്‍ സ്വദേശി പി.എസ്. ഫസലി(24)നെയാണ് കണ്ണൂര്‍ നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. രാഗേഷ്, ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍, സി.ഇഒ മാരായ ബഷീര്‍, പങ്കജാക്ഷന്‍, ഫൈബി കുര്യന്‍ എന്നിവരടങ്ങിയ എക്‌സൈസ് സംഘം ഇന്നലെ രാത്രി എട്ടരമണിയോടെ പിടികൂടിയത്.
സ്‌കൂള്‍ യുവജനോത്സവം നടക്കുന്നതിനാല്‍ എക്‌സൈസ് സംഘത്തിന്റെ ശക്തമായ നിരീക്ഷണത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. അറസ്റ്റിലായ പ്രതിയെ കണ്ണൂര്‍ ജൂഡീഷ്യല്‍ രണ്ടാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.

No comments:

Post a Comment