Latest News

വെള്ളൂര്‍ ശ്രീ കൊട്ടണച്ചേരി മഹാക്ഷേത്രം കളിയാട്ടം നാളെ തുടങ്ങും

വെള്ളൂര്‍: വെള്ളൂര്‍ ശ്രീ കൊട്ടണച്ചേരി മഹാക്ഷേത്രം കളിയാട്ട മഹോത്സവം നാളെ തുടങ്ങും. ഫിബ്രവരി നാലിന് സമാപിക്കും. നാളെ രാത്രി ഏഴുമണിക്ക് ശ്രീ ചാമക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടുവരല്‍.
രാത്രി എട്ട് മണിക്ക് സുപ്രസിദ്ധ സിനിമാ നടി ശ്വേതാമേനോന്‍ ആന്റ് പാര്‍ട്ടി അവതരിപ്പിക്കുന്ന ഡാന്‍സ് നൈറ്റ് ,ബിനു അടിമാലി, വിനോദ് കെടാമംഗലം, സജി ഓച്ചിറ, സുമേഷ് തമ്പി എന്നിവര്‍ നയിക്കുന്ന കോമഡ് ഷോ, സ്റ്റാര്‍ സിംഗര്‍ വിന്നര്‍ രേഷ്മ, ജൂനിയര്‍ യേശുദാസ് കോട്ടയം വില്‍സ്വരാജ്, കൈരളി സ്റ്റാര്‍വാര്‍ഫെയിം ദിന്‍കര്ദാസ്, മഴവില്‍ മനോരമ ജഗ്‌ളിംഗ് ഷോ ഫെയിം വെഞ്ഞാറമൂട് വിനോദ് എന്നിവര്‍ നയിക്കുന്ന കോഴിക്കോട് സ്ട്രീംഗ് ഓര്‍ക്കസ്ട്രയുടെസൂപ്പര്‍ഹിറ്റ് സിനി മെഗാഷോ.
രാത്രി എട്ടരമണിക്ക് തൂവക്കാരന്‍ദൈവം, പള്ളിക്കരിവേടന്‍ ദൈവം, വേട്ടക്കൊരുമകന്‍ ദൈവം വെള്ളാട്ടങ്ങള്‍. പുലര്‍ച്ചെ നാല്മണിക്ക് തൂവക്കാരന്‍ തെയ്യത്തിന്റെയും അഞ്ച് മണിക്ക് പള്ളിക്കരിവേടന്‍ തെയ്യ്തിന്റെയും പുറപ്പാട്.
ഫിബ്രവരി ഒന്നിന് ബുധനാഴ്ചരാവിലെ വേട്ടക്കൊരുമകന്‍ തെയ്യത്തിന്റെ പുറപ്പാട്. രാത്രി ഏഴ് മണിക്ക് ചന്തന്‍കുഞ്ഞിസ്മാരക കലാസമിതി യുആര്‍.എഫ് ഗ്ലോബല്‍ അവാര്‍ഡ് ജേതാവ് എ.പി. നാരായണനും സംഘത്തിന്റെയും അക്ഷരശ്ലോക സദസ്സ്.
രണ്ടിന് വ്യാഴാഴ്ച രാത്രി ഏഴുമണിക്ക് പുറച്ചേരി ഗ്രാമീണ കലാവേദി ഒരുക്കുന്ന മിന്നാമിനുങ്ങ്.
മൂന്നിന് വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിക്ക് കുണ്ടയംകൊവ്വലില്‍ നിന്നും പതിനൊന്നര മണിക്ക് കുടക്കത്ത് ഭഗവതിക്ഷേത്രത്തില്‍ നിന്നുമുള്ള കാഴ്ച. തുടര്‍ന്ന് തിരുവമ്പാടി ഫയര്‍വര്‍ക്‌സ് ഒരുക്കുന്ന കരിമരുന്ന് പ്രയോഗം. പുലര്‍ച്ചെ മൂന്ന് മണിക്ക് കളിക്കത്തിറയും പട്ടര്‍തെയ്യവും പുറപ്പാട്, മൂന്നരക്ക് കാവില്‍ തെയ്യം പുറപ്പാട്, നാല് മണിക്ക് പഞ്ചുരുളി തെയ്യം പുറപ്പാട്, നാലരക്ക് ശ്രീ തൂവക്കാരന്‍ തെയ്യം പുറപ്പാട്, അഞ്ച് മണിക്ക് പള്ളിക്കരിവേടന്‍ തെയ്യം പുറപ്പാട്, അഞ്ചരക്ക് കാരണവര്‍ തെയ്യം പുറപ്പാട്
നാലിന് ശനിയാഴ്ച രാവിലെ എട്ട് മണിക്ക് പള്ളക്കീചാമുണ്ഡി, ഒമ്പത് മണിക്ക് മടയില്‍ ചാമുണ്ഡി, പത്തരക്ക് വേട്ടക്കൊരുമകന്‍തെയ്യം, പതിനൊന്ന് മണിക്ക് വിഷ്ണുമൂര്‍ത്തി എന്നി തെയ്യങ്ങളുടെ പുറപ്പാട്.
വൈകുന്നേരം നാല് മണിക്ക് കൂട്ടുവാഴിക്കാരുടെ മുദ്ര കൊണ്ടുവരല്‍, കൂട്ടുവാവി പറയല്‍, അഞ്ചരക്ക് ഇളനീര്‍ കൊടുക്കല്‍, ഏഴരമണിക്ക് വേട്ടക്കൊരുമകന്‍ തെയ്യത്തിന്റെ ഇളനീര്‍ പൊളിക്കല്‍, ഒമ്പത് മണിക്ക് വേട്ടക്കൊരുമകന്‍ തെയ്യത്തിന്റെ ആറാടിക്കല്‍ ഒമ്പതരമണിക്ക് തിരുമുടി താഴ്ത്തല്‍.
വാര്‍ത്താസമ്മേളനത്തില്‍ എന്‍. കൃഷ്ണന്‍, പി ഭാസ്‌കരന്‍, അനില്‍കുമാര്‍ എം, സുരേന്ദ്രന്‍ എം. എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment