Latest News

മലിനജലം:രാമന്തളിയില്‍ ജനകീയ മാര്‍ച്ച് ഇന്ന്

പയ്യന്നൂര്‍: രാമന്തളിയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് മലിനജലവും ദുര്‍ഗന്ധവും തള്ളിവിടുന്ന നാവിക അക്കാദമിയുടെ മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജന ആ രോഗ്യ സംരക്ഷണസമിതി ഇന്ന് വൈകുന്നേരം നാല് മണിക്ക് നാ വിക അക്കാദമി ഗേറ്റിലേക്ക് ജനകീയ മാര്‍ച്ച് നടത്തും. അടിസ്ഥാ ന സൗകര്യങ്ങളൊന്നും ഒരുക്കാ തെ അക്കാദമിയിലെ ജല-ഖര മാ ലിന്യംസംസ്‌കരണപ്ലാന്റില്‍ ത ള്ളു കയാണെന്ന് ചെയ്യുന്നതെനന് സമിതി ആരോപിക്കുന്നു.
പത്ത് വര്‍ഷം മുമ്പ് സ്ഥാപി ച്ച പ്ലാന്റില്‍ നിന്ന് വേനല്‍ക്കാലമായാല്‍മലിനജലംപുറത്തേക്കൊ ഴുകി പരിസരങ്ങളിലെ കിണറുകളില്‍ പൊങ്ങുന്ന അവസ്ഥയാ ണത്രെ. പഞ്ചായത്തിലെ മറ്റും ഭാഗങ്ങളില്‍കിണറുകളിലെ വെ ള്ളം താഴുമ്പോള്‍ പ്ലാന്റിന് സമീപത്തുള്‌ല വീടുകളിലെ കിണറുകളിലെ വെള്ളം ഒന്നര മീറ്ററോ ളം ഉയര്‍ന്നിട്ടുണ്ടെന്നാണ് സമിതി ചൂണ്ടിക്കാട്ടുന്നു.
പ്ലാന്റില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങളടക്കമുള്ള മലിനജലം ജനവാസ കേന്ദ്രങ്ങളിലേക്ക് അ ക്കാദമി ഒഴുക്കി വിടുന്നുവെന്നും ഇവര് ആരോപിക്കുന്നു. രാമന്തളി പ്രദേശത്തെ ജനങ്ങള്‍ ഒത്തുചേര്‍ന്നാണ് ജന ആരോഗ്യ സം രക്ഷണ സമിത രൂപീകരിച്ചത്.
സമിതിയുടെ നേതൃത്വത്തി ല്‍ ഇന്ന് വൈകുന്നേരം നടക്കു ന്നമാര്‍ച്ചിനെത്തുടര്‍ന്ന് അക്കാദമി അധികൃതര്‍പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പ്ലാന്റ് അടച്ചുപൂട്ടുന്നതി ന് മനുഷ്യാവകാശകമ്മീഷനംസമീപിക്കുമെന്നും ഭാരവാഹികളായ ആര്‍. കുഞ്ഞികൃഷ്ണന്‍,കെ.പി രാജേന്ദ്രന്‍, കെ.പി. ബാലകൃഷ് ണന്‍, പി.കെ.നാരായണന്‍, കെ.പി.സുനില്‍കുമാര്‍എന്നിവര്‍ വാര്‍ ത്താസമ്മേളനത്തില്‍ അറിയിച്ചു.

No comments:

Post a Comment