Latest News

നവവധു കാമുകനൊപ്പം ഒളിച്ചോടി

പരിയാരം: വിവാഹ നിശ്ചയം കഴിഞ്ഞ യുവതി കാമുകനൊപ്പം ഒളിച്ചോടി. പരിയാരം ആയുര്‍വ്വേദ കോളേജിന് സമീപം താമസിക്കുന്ന പതിനെട്ടുകാരിയെയാണ് കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതല്‍ കാണാനില്ലെന്ന് കാണിച്ച് പിതാവ് പരിയാരം പോലീസില്‍ പരാതി നല്‍കിയത്. തളിപ്പറമ്പിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ സെ യില്‍സ് ഗേളായി ജോലി ചെയ്യുന്ന യുവതി സ്ഥാപനത്തിലെ ജീവനക്കാരനായ പട്ടുവം വെളളക്കീലിലെ യുവാവിനൊപ്പമാണ് നാടുവിട്ടത്.
മാസങ്ങള്‍ക്ക് മുമ്പ് വിദേശത്ത് ജോലി ചെയ്യുന്ന ചുഴലി സ്വദേശിയായ യുവാവുമായി യുവതിയുടെ വിവാഹ നിശ്ചയം നടന്നിരുന്നു. ഇതിനിടെ വസ്ത്ര വ്യാപാരസ്ഥാപനത്തിലെ യുവാവുമായി പരിചയത്തിലായ യുവതി നാടുവിടുകയായിരുന്നു.
പിതാവ് പരിയാരം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്ത പോലീസ് പട്ടുവത്തെ യുവാവിന്റെ വീട്ടിലെത്തിയെങ്കിലും ഇരുവരെയുംകണ്ടെത്താനായില്ല. സംസ്ഥാനം വിട്ടിട്ടുണടെന്ന സൂചനയെ തുടര്‍ന്ന് പോലീസ് സൈബര്‍സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.

No comments:

Post a Comment