Latest News

പെയിന്റിംഗ് തൊഴിലാളിയായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു

പയ്യന്നൂര്‍:പെയിന്റിംഗ് ജോലിചെയ്യുകയായിരുന്ന യുവാവിനെ വിളിച്ചുവരുത്തികാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു.
കണ്ടങ്കാളി മാവിച്ചേരിയിലെ എം. കണ്ണ(24)നെയാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെ ഒരുസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കിയത്. പരുക്കേറ്റ കണ്ണന്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
പടോളിയില്‍ പെയിന്റിംഗ് ജോലി ചെയ്യുന്നതിനിടെ ഇയാളെ വിളിച്ചിറക്കി കാറില്‍ കൊണ്ടുപോയി കിഴക്കെ കണ്ടങ്കാളിയിലെപുഴക്കരയില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഊമക്കത്ത്അയച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കണ്ണന്‍ പറഞ്ഞു.

No comments:

Post a Comment