Latest News

സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്

തളിപ്പറമ്പ്: സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിന് നേ രെ ബോം ബേറ്. ഇന്ന് പുല ര്‍ച്ചെ ഒന്നര മണിയോടെയാണ് ബോം ബേറുണ്ടായത്.
തളിപ്പറമ്പ് പൂക്കോത്ത് നടയിലെ സി.പിഎംഏരിയാ കമ്മിറ്റി ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ ത്തിക്കുന്ന കെ.കെ.എന്‍. പരിയാ രം സ്മാരക ഹാളിന്റെ ആസ്ബറ്റോസ് ഷീറ്റുകള്‍ ബോം ബേറില്‍ തകര്‍ന്നിട്ടുണ്ട്.
ഓഫീസിന്റെ പിറകുവശത്തെ വരാന്തയിലാണ് ഉഗ്രശേഷിയുള്ള രണ്ട് സ്റ്റീല്‍ ബോംബുകള്‍ പതിച്ചത്. ചുമരിനും മറ്റും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
അക്രമത്തിന് പിന്നില്‍ ആര്‍.എസ്.എസ്സാണെന്ന് സി.പി.എം കേന്ദ്രങ്ങള്‍ ആരോപിച്ചു.
ഇക്കഴിഞ്ഞ പത്തൊമ്പതിന് പുലര്‍ച്ചെ തളിപ്പറമ്പ് തൃച്ഛംബരത്തെ ആര്‍.എസ്.എസ് കാര്യാലയമായ വിവേകാനന്ദ മന്ദിരത്തിന് നേരെ ബോംബേറ് നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമമെന്നാണ് സൂചന.
അക്രമത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ഇന്ന് രാ വിലെ തളിപ്പറമ്പ് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

No comments:

Post a Comment