Latest News

പുരസ്‌കാര സമര്‍പ്പണം നാളെ

പയ്യന്നൂര്‍: യൂനിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറത്തിന്റെ ഈ വര്‍ഷത്തെ ഗ്ലോബല്‍ അവാര്‍ഡിനര്‍ഹനായ അക്ഷരശ്ലോക വിദഗ്ധന്‍ എ.പി. നാരായണന് വെള്ളൂര്‍ ജവഹര്‍ വായനശാലയുടെ ആഭിമുഖ്യത്തില്‍ പുരസ്‌കാരം നല്‍കുന്നു.
നാളെ വൈകുന്നേരം മൂന്ന് മണിക്ക് വെള്ളൂര്‍ ജവഹര്‍ വായശാ ലാ പന്തലില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഡോ.ഗിന്നസ് അനില്‍കുമാര്‍ പുരസ്‌കാരപ്രഖ്യാപനം നടത്തും. സി.കൃഷ്ണന്‍ എം.എല്‍എ.അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി. ജ്യോതി അധ്യക്ഷയായിരിക്കും. കൗണ്‍സിലര്‍മാരായ ഇ. ഭാസ്‌കരന്‍, പി.പി. ദാമോദരന്‍, കാലടി സംസ്‌കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം ഡയരക്ടര്‍ ഡോ. ഇ.ശ്രീധരന്‍, പി.എ. രമാപതി, ടി.ടി. കുഞ്ഞിരാമന്‍ചെറുകുന്ന്, കെ.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ പയ്യന്നൂര്‍, സി.കെ. സേതുമാധവന്‍ വെള്ളൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. അവാര്‍ഡ് ജേതാവ് എ.പി. നാരായണന്‍ മറുപടി പ്രസംഗം നടത്തും. കെ.പി. പുരുഷോത്തമന്‍ സ്വാഗതവും സി. ചന്ദ്രന്‍ നന്ദിയും പറയും.
വാര്‍ത്താസമ്മേളനത്തില്‍ എന്‍.കൃഷ്ണന്‍, എ.പി.നാരായണന്‍, കുട്ടമത്ത് പി.പി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.


No comments:

Post a Comment