Latest News

ആരോഗ്യനികേതനെതിരെയുള്ള കള്ളപ്രചാരണങ്ങള്‍ തിരിച്ചറിയുക

പയ്യന്നൂര്‍: പയ്യന്നൂര്‍ പ്രകൃതിജീവന ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിവരുന്ന ആരോഗ്യനികേതനുമായി ബന്ധപ്പെട്ടു മാനേജിംങ്ങ് ട്രസ്റ്റി ഗദ്ദിക, മലബാര്‍ തുടങ്ങിയ പത്രങ്ങളില്‍ എഴുതിയതിനു മറുപടിയായി നോട്ടീസ് അച്ചടിച്ചു പ്രചരിപ്പിച്ചു വരുന്നതായി കാണുന്നു. പേരും നാഥനുമില്ലാത്ത നോട്ടീസില്‍ മാനേജിങ്ങ് ട്രസ്റ്റിക്കും ആരോഗ്യനികേതനിലെ സി.എം.ഒ. ആയിരുന്ന ഡോക്ടര്‍ക്കുമെതിരെ വ്യക്തിഹത്യ നടത്തിയിരിക്കുകയാണ്. കള്ളത്തരങ്ങള്‍ എഴുതി പ്രചരിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തനം നാട്ടിലെ ക്രമവും സമാധാനവും തകര്‍ക്കുക എന്നതാണ് ഇതിന് പിന്നിലെന്ന് കാണണം. നോട്ടീസില്‍ ചിലരുടെ പേരും ഫോണ്‍ നമ്പറും വെച്ചത് അവരറിയാതെ ആണെന്നും അവര്‍ക്കിതില്‍ യാതൊരു പങ്കുമില്ലെന്നും അറിയിച്ചിട്ടുണ്ട്. നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ആരോഗ്യനികേതന്‍ പ്രകൃതി ചികിത്സാ കേന്ദ്രം നശിപ്പിക്കുന്ന ക്ഷുദ്ര ശക്തികള്‍ക്കെതിരെ അതിനോട് ആഭിമുഖ്യമുള്ളവര്‍ പ്രതികരിക്കണമെന്നും മാനേജിംങ്ങ് ട്രസ്റ്റി പി.എം. ബാലകൃഷ്ണന്‍ അഭ്യര്‍ത്ഥിക്കുന്നു.

No comments:

Post a Comment