Latest News

ധര്‍ണ്ണ ഒന്നിന്

പയ്യന്നൂര്‍: ഖാദി തൊഴിലാളികളുടെആനുകൂല്യങ്ങളും പെന്‍ഷനും വിതരണം ചെയ്യാത്ത ക്ഷേമനിധി ബോര്‍ഡിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പ്രത്യക്ഷ നടപടികള്‍ സ്വീകരിക്കുവാന്‍ നാഷണല്‍ ഖാദി ലേബര്‍ യൂനിയന്‍ ഐ.എന്‍.ടി.യു.സി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
ചികിത്സാ സഹായമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാതെ തൊഴിലാളികളെ കഷ്ടപ്പെടുത്തുകയാണെന്നും തൊഴിലാളികളില്‍ നിന്നും വെല്‍ഫയര്‍ ഫണ്ട് തുക പിടിച്ചെടുത്ത് നല്‍കുന്ന പെന്‍ഷന്‍ നാലുമാസമായി വിതരണം ചെയ്യാത്തതിലും പ്രതിഷേധിച്ച്ഫിബ്രവരി ഒന്നിന് ബുധനാഴ്ച ക്ഷേമനിധി ബോര്‍ ഡിന്റെ പയ്ന്നൂര്‍ മേഖലാ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തുന്നതിനും തീരുമാനിച്ചു. വി.എന്‍.എരിപുരം അധ്യക്ഷത വഹിച്ചു. എന്‍. ഗംഗാധരന്‍, എ.വി. ഗിരീശന്‍ മാസ്റ്റര്‍, ടി.വി. കുഞ്ഞിരാമന്‍, കെ.വി.എന്‍. കുഞ്ഞമ്പു, ഷൈനി തോമസ്, കാഞ്‌ന വിജയന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment