Latest News

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: ബസ്‌ഡ്രൈവര്‍ അറസ്റ്റില്‍

ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി


ശ്രീകണ്ഠാപുരം: പ്ലസ്ടു വി ദ്യാര്‍ഥിനിയായ പതിനേഴുകാരിയെ തട്ടി ക്കൊണ്ടുപോയി പീ ഡിപ്പിച്ച കേസില്‍ സ്വകാര്യ ബ സ് ഡ്രൈവറെ അറസ്റ്റ് ചെയ്തു
കാഞ്ഞിരങ്ങാട്ടെ എ.കെ.ശ്രീകാന്തിനെ (32)യാണ് ശ്രീകണ്ഠ പുരം സിഐ വി.വി.ലതീഷും സം ഘവും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ പന്ത്രണ്ടിന് രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ബസ് യാത്രക്കിടെ സൗഹൃദത്തിലായ പെണ്‍ കുട്ടിയെ പയ്യാമ്പലം ബീച്ച് കാണിക്കാ മെന്ന് പറഞ്ഞ് സുഹൃത്തിന്റെ കാറില്‍ കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് തലശേരി, മം ഗലാപുരം എന്നിവിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയുംപീഡനവിവരംപുറത്ത് പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വ്യാഴാഴ്ച ഉച്ചയോടെ വീട്ടു പരിസരത്തെ റോഡില്‍ ഉപേക്ഷിച്ച പെണ്‍കുട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടു ത്തിട്ടുണ്ടെന്നറിഞ്ഞ പ്രതി ബംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ ശ്രമി ക്കുന്നതിനിടെ രാവിലെ തളിപ്പറമ്പ് ബസ്സ്റ്റാന്‍ഡില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ബൈക്കിലെത്തി സ്ത്രീ കളുടെ മാല കവര്‍ന്ന സംഭവത്തില്‍ കണ്ണൂര്‍, കണ്ണപുരം പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുള്ളതായി അന്വേഷണ സംഘം പറഞ്ഞു. പ്രതിയെ തലശേരി സെഷന്‍സ ്‌കോടതി യില്‍ ഹാജരാക്കി.

No comments:

Post a Comment