Latest News

മലിനജലം തള്ളല്‍: കേസെടുത്തു

പയ്യന്നൂര്‍: നഗരത്തിലെ ഹോട്ടലില്‍ നിന്നും മലിനജലം ടാങ്കര്‍ലോറിയില്‍ കൊണ്ടുപോയി പെരുമ്പ പുഴയില്‍ തള്ളുന്നതിനിടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ടാങ്കര്‍ ലോറി കസ്റ്റഡിയിലെടുത്തു.
ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ എ.വി ദിനേശനും സംഘവും സ്ഥലത്തെത്തുകയായിരുന്നു. ഇതിനിടെ ടാങ്കര്‍ ലോറി ഡ്രൈവര്‍ ഓഠിരക്ഷപ്പെട്ടു. വിവരമറിഞ്ഞ് നാട്ടുകാരും നഗരസഭാ ചെയര്‍മാനുള്‍പ്പെ ടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു. മലിനജലം തള്ളിയ കെ.എല്‍. 7-എല്‍.1845നമ്പര്‍ ടാങ്കര്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.ലോറി ഉടമക്കെതിരെയും ഡ്രൈവര്‍ക്കെതിരെയും പോലീസ് കേസെടുത്തു. പെരുമ്പ പുഴ ശുചീകരണ പ്രവര്‍ത്തനം ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കഴിഞ്ഞമാസം ആരംഭിച്ച് പുഴ സംരക്ഷണ ബോധവല്‍കരണ പരിപാടി ഊര്‍ജ്ജിതമായി നടക്കുന്നതിനിടെയാണ് ഇത്തരമൊരു സംഭവം നടന്നത്.മലിനജലം ഒഴുക്കിയവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് നഗരസഭാധികൃതരും അറിയിച്ചു.

No comments:

Post a Comment