Latest News

ഇതര സംസ്ഥാന തൊഴിലളിയുടെ ഒരുലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍

പയ്യന്നൂര്‍: ഇതര സംസ്ഥാന തൊ ഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ സൂക്ഷിച്ച ഒരുലക്ഷം രൂപയോളം കവര്‍ച്ച ചെയ്ത കേ സി ലെ പ്രതിയെ പോലീസ് പിടികൂടി.
ബംഗാള്‍ കൂച്ച്ബീഹാര്‍ സ്വ ദേശി ബിമല്‍റോയ്(30) യാണ് പി ടിയിലിലായത്.
പയ്യന്നൂര്‍ സി.ഐ എം.പി ആ സാദിന്റെ നേതൃത്വത്തിലുള്ള പ്ര ത്യേക അന്വേഷണ സംഘത്തി ലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുള്‍റൗഫ്, മനോജ്കുമാര്‍ എന്നിവരാണ് കോട്ടയം ടൗണിന് സമീപത്തെ ലോഡ്ജില്‍ വെച്ച് ഇന്ന് രാവിലെ ഇയാളെ പിടികൂടിയത്.
ഇക്കഴിഞ്ഞ പതിനേഴിന് പു ളിങ്ങോത്ത് വാടകമുറിയില്‍ താമസിക്കുന്ന ബംഗാള്‍ ജല്‍ത്തഗിരിയിലെഅരുണ്‍റായും സഹോദരനും താമസിക്കുന്ന മുറിയുടെ പൂട്ട് തകര്‍ത്ത് സ്വിച്ച് ബോര്‍ഡിനകത്ത്‌സൂക്ഷിച്ചഒരുലക്ഷത്തോ ളംരൂപ പ്രതികവരുകയായിരു ന്നു.
ചീമേനിയില്‍ താമസിച്ച് ജോ ലി ചെയ്തുവരുന്ന ബിമല്‍റോയ് , അന്നേദിവസം പുളിങ്ങോത്തെ വാടകമുറിയില്‍ എത്തിയതായി സൂചനലഭിച്ചതിനെ തുടര്‍ന്ന് പോ ലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. സൈ ബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാള്‍ കോഴിക്കോടുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ പി ന്നീട് ഇയാള്‍ മലപ്പുറത്തെത്തുകയും അവിടുന്ന് കോട്ടയത്തെ ത്തി ആഡംബര ജീവിതം നയിക്കുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്.
മോഷണത്തിനുശേഷം ഇയാ ള്‍ കാറിലാണ് കോഴിക്കോട്ടെത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികയാണ്.
അതേസമയം ഇതര സംസ്ഥാ ന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് മോഷണങ്ങള്‍ പെരുകിയിട്ടും കാര്യമാഅന്വേഷണം നടക്കാറില്ലെന്ന ആക്ഷേപമുയര്‍ന്നിരുന്നു.എന്നാല്‍ പോലീസ് ജാഗ്രത പുലര്‍ത്തിയതോടെയാ ണ് പ്രതിപിടിയിലായത്.

No comments:

Post a Comment