Latest News

പയ്യന്നൂര്‍ നാളെ മുതല്‍ പ്ലാസ്റ്റിക് മുക്തം

പയ്യന്നൂര്‍: റിപ്പബ്ലിക് ദിനം മുതല്‍ പയ്യന്നൂരില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ലഭിക്കില്ല. നഗരസഭയുടെ പ്ലാസ്റ്റിക് ബാഗ് ഒഴിവാക്കൂ പ്രകൃതിയെ സംരക്ഷിക്കൂ എന്ന പദ്ധതിയുടെ ഭാഗമായാണ് പ്ലാസ്റ്റിക് ബാഗുകള്‍ ഉപേക്ഷിക്കാനുള്ള തീരുമാനം. വ്യാപാര സ്ഥാപനങ്ങളില്‍ നി ന്ന് പ്ലാസ്റ്റിക് സഞ്ചികള്‍ നല്‍കുന്നത് പൂര്‍ണ്ണമായും തടയാന്‍ നഗരസഭ തീരുമാനിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്ന ആദ്യ നഗരസഭകളില്‍ ഒന്നാണ് പയ്യന്നൂര്‍. ഇതിന്റെപ്രഖ്യാപ നം പയ്യന്നൂരില്‍ നാളെ നടക്കും.
പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്യും. ചേമ്പര്‍ പ്രസിഡണ്ട് കെ.യു വിജയകുമാര്‍ അധ്യക്ഷനായിരിക്കും. പ്ലാസ്റ്റിക് ഉപേക്ഷിക്കാന്‍ പയ്യന്നൂരിലെ മുഴുവന്‍ വീടുകളിലുംതുണിസഞ്ചികള്‍ ഗ്രാമസഭകള്‍ മുഖേന വിതരണം ചെയ്തിരുന്നു.
നിശ്ചിത ദിവസങ്ങളില്‍ തുണിസഞ്ചിയുമായി എത്തുന്നവര്‍ക്ക് നഗരസഭ സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കിയിരുന്നു.പ്ലാസ്റ്റികിനെതിരെ വിപുലമായ ബോധവല്‍കരണം നടത്തിയ ശേഷമാണ് പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കാനുള്ള തീരുമാനം നഗരസഭ എടുത്തത്.

No comments:

Post a Comment