Latest News

പ്രധാമന്ത്രി നടപ്പാക്കുന്നത് ആര്‍എസ്.എസ് നിര്‍ദ്ദേശങ്ങളെന്ന് മുഖ്യമന്ത്രി

പയ്യന്നൂര്‍: രാജ്യത്ത് ഇന്ന് ചില അപകട സൂചനകള്‍ നിലനില്‍ക്കുകയാണെന്നും പ്രധാനമന്ത്രി പാര്‍ലിമെന്റിന് ഒരുവിലയും കല്‍പിക്കാതെ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും ആര്‍.എസ്.എസ്സിന്റെ നിര്‍ദ്ദേശപ്രകാരം ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുകയാണ് പ്രധാനമന്ത്രിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പയ്യന്നൂരില്‍ സി.പി.എം ഏരിയാ കമ്മിറ്റി പണികഴിപ്പിച്ച എ.കെ.ജി മന്ദിരം ഉദ്ഘാടനം ചെയ്തശേഷം ഷേണായി ടൗണ്‍ സ്‌ക്വയറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഭാവി ഉത്കണ്ഠ നിറഞ്ഞതാണെന്നും സാധാരണക്കാരെ ദുരിത്തിലാഴ്ത്തിയ നോട്ട് നിരോധന നടപടിയും ചരിത്രത്തോടും ഖാദി പ്രസ്ഥാനത്തോടും രാഷ്ട്രിപിതാവിനോടും അങ്ങേയറ്റത്തെ അനാദരവും ആര്‍.എസ്.എസ് ഉദ്ദേശിക്കുന്ന നിലയില്‍ ചരിത്രത്തെ തന്നെ തിരുത്താനും ശ്രമം നടക്കുകയാണെന്നുംഇത്തരമൊരു പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. പി. കരുണാകരന്‍ എം.പി, പി.കെ. ശ്രീമതി എം.പി, കെ.കെ. രാഗേഷ് എം.പി, ടി.വി. രാജേഷ് എം.എല്‍.എ, പി. ജയരാജന്‍, കെ.പി. സതീഷ് ചന്ദ്രന്‍, വി. നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. വന്‍ജനാവലിയാണ് സ്വീകരണ പരിപാടിക്കെത്തിയത്. തുറന്ന് വാഹനത്തിലാണ് മുഖ്യമന്ത്രിയെ എ.കെ.ജി ഭവന്‍ ഉദ്ഘാടനത്തിന് ആനയിച്ചത്.

No comments:

Post a Comment