Latest News

കറന്‍സി അച്ചടിയും കള്ളനോട്ടും

അസത്യം പ്രചരിപ്പിക്കുന്നതില്‍ മോഡി സര്‍ക്കാര്‍ അനുദിനം മുന്നേറുകയാണ്. നോട്ട് നിരോധനത്തിനുശേഷം സര്‍ ക്കാര്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ പണം ബാങ്കുകളില്‍ എ ത്തിയത് ഭരണവൃത്തങ്ങളില്‍ അസ്വസ്ഥതപടര്‍ത്തുകയാണ്. ഈഅവസ്ഥമറികടക്കാന്‍ ബാ ങ്കുകളില്‍ എത്തിയതില്‍ ഭൂരിഭാഗവും കള്ളനോട്ടുകളാ ണ് എന്ന അസത്യപ്രചരണം അഴിച്ചുവിടുകയാണ് ഭരണാധികാരികള്‍. മറുഭാഗത്ത് കള്ളപ്പണവും കള്ളനോട്ടിന്റെ പ്രചരണവും തീവ്രവാദവും പ്രചരിപ്പിക്കുന്ന നയങ്ങളാണ് മോഡി സര്‍ക്കാര്‍ തുടരുന്നത്. നവംബര്‍ 8ന്റെ പ്രഖ്യാപനത്തോടുള്ള സര്‍ക്കാരിന്റെ ആത്മാര്‍ ത്ഥത ഇന്ത്യന്‍ ജനത തിരിച്ചറിയുകയാണ്. ജീവിതദുരിതങ്ങള്‍ നാള്‍ക്കുനാള്‍ ഇരട്ടിക്കുമ്പോള്‍ ഭരണാധികാരികള്‍ മൗ നം പാലിക്കുകയാണ്. കറന്‍ സിനിരോധനം സമ്പൂര്‍ണ്ണ പ രാ ജയമാണെന്ന് സമര്‍ത്ഥിക്കാന്‍ കൂടുതല്‍ അലയേണ്ടതില്ല. രാജ്യത്തെ സര്‍വ്വ നാശത്തിലേക്കാണിവര്‍ നയിക്കുന്നത്.അമേരിക്കന്‍സാമ്രാജ്യത്വ താല്‍പര്യങ്ങളുംഇന്ത്യന്‍ കോ ര്‍ പറേറ്റ് താല്‍പര്യങ്ങളും സം രക്ഷിക്കാനാണ് യഥാര്‍ത്ഥത്തില്‍ നോട്ട് നിരോധനം നടപ്പിലാക്കിയത്.
2016നവംബര്‍ നാലിന് ഇന്ത്യയില്‍ പ്രചാരത്തിലുള്ള കറന്‍സി 17.975 ലക്ഷം കോടി. അതില്‍ 86 ശതമാനം കറന്‍ സിയാണ് യാതൊ രു തയ്യാറെടുപ്പും ഇല്ലാതെ ഒറ്റ രാത്രികൊണ്ട് അസാധുവാക്കിയത്. കള്ളപ്പണവും കള്ളനോട്ടും തീവ്രവാദവും അവസാനിപ്പിക്കാനാണ് കറന്‍സി നിരോധനം എന്നായിരുന്നു പ്രഖ്യാപിച്ചത്. കള്ളനോട്ട് അച്ചടിക്കുന്നതിനും പ്രചരിപ്പിക്കുന്നതി നും സര്‍ക്കാര്‍ തന്നെ പ്രോ ത്സാഹിപ്പിക്കുകയാണ്. കള്ളനോട്ടിനെക്കുറിച്ച് ഔ ദ്യോഗിക രേഖകള്‍ ഇങ്ങനെ പറ യുന്നു.ധനകാര്യമന്ത്രി ലോകസഭയില്‍ പറഞ്ഞത്.
(ഘീസമെയവമ ഡിേെമൃൃലറ ഝൗലേെശീി ചീ.3285 റ.േ5816)
'അ േൌറ്യ ീി എമസല കിറശമി ഈൃൃലിര്യ ചീലേ െ(എകഇച) കൗൈല,െ ശിരഹൗറശിഴ ലേെശാമശേീി ീള എകഇച ശി രശൃരൗഹമശേീി, വമ െയലലി ൗിറലൃമേസലി യ്യ കിറശമി ടമേശേേെശരമഹ കിേെശൗേലേ (കടക) ഗീഹസമമേ ൗിറലൃ വേല ീ്‌ലൃമഹഹ ൗെുലൃ്ശശെീി ീള ചമശേീിമഹ കി്‌ലേെശഴമശേീി അഴലിര്യ (ചകഅ). അ െുലൃ വേല േൌറ്യ, വേല ളമരല ്മഹൗല ീള എകഇച ശി രശരൗഹമശേീി ംമ െളീൗിറ ീേ യല മയീൗ േ400 രൃീൃല ഞ.െ ക േംമ െളീൗിറ വേല ്മഹൗല ൃലാമശിലറ രീിേെമി േളീൃ ഹമേെ ളീൗൃ ്യലമൃ'െ സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ കള്ളനോട്ടുകള്‍ 400 കോടി രൂപ പ്രചാരത്തിലുള്ള കറന്‍സിയുടെ വെറും 0.02 ശതമാനം. റിസര്‍വ് ബാങ്കിന്റെ 2015-16 വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ബാങ്കുകളില്‍ എത്തിയ കള്ളനോട്ടുകള്‍ പ്രചാരത്തിലുള്ള നോട്ടുകളുടെ 0.0007% മാത്രം. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച രേഖകള്‍ പ്രകാരം ഓരോ വര്‍ഷവും ബാങ്കുകള്‍ കണ്ടെത്തുന്ന കള്ളനോട്ടുകള്‍ 30 കോടിയും പോലീസും എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരും കണ്ടെത്തുന്നത് 40 കോടിയും ആണ്. കല്‍ക്കത്ത ഐ എസ് ഐ പഠനത്തില്‍ പറയുന്നതുപ്രകാരം 400 കോടി കള്ളനോട്ടുകളില്‍ 70 കോടി നോട്ടുകള്‍ ഓരോ വര്‍ഷവും കണ്ടെത്തുന്നുണ്ട്. കാര്യക്ഷമമായി പ്രവര്‍ത്തിച്ചാ ല്‍ കള്ളനോട്ടിന്റെ വ്യാപ നം ഗണ്യമായി കുറച്ചുകൊണ്ടുവരാന്‍ സാധിക്കും. പിന്നെ എ ന്തിനാണ് 86 ശതമാനം കറന്‍ സി ഒറ്റ രാത്രികൊണ്ട് പിന്‍വലിച്ചത്. അവിടെയാണ് അവരുടെജനവിരുദ്ധതയും കോര്‍പ റേറ്റ് ലാളനയും തെളിയുന്നത്.
ബാങ്കുകളില്‍ കണ്ടെത്തു ന്ന കള്ളനോട്ടുകള്‍ അതാത് ദിവ സം റിസര്‍വ് ബാങ്കിനെ അറിയിക്കണം.
ബാങ്ക് ശാഖകളില്‍ കള്ളനോട്ട് തിരിച്ചറിയാനുള്ള സംവിധാനങ്ങള്‍ പരിമിതമാണ്. നവംബര്‍ എട്ടിനുശേഷം ബാ ങ്കുകളില്‍ എത്തിയ കള്ളനോട്ടുകള്‍ എത്രയാണെന്ന് കൃത്യമായി ഇതുവരെ അധികാരികള്‍ പറഞ്ഞിട്ടില്ല. സര്‍ ക്കാര്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ പണം ബാങ്കിലെത്തിയതിന്റെ ഷോക്കിലാണ് ഭരണാധികാരികള്‍.കള്ളനോട്ടിനെക്കുറിച്ച് വ്യാജകണക്കുകള്‍ പ്ര തീക്ഷിക്കാം. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലെ റിസര്‍വ് ബാങ്ക് വാര്‍ഷികറിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നത് ഉചിതമായിരിക്കും. 2000-2001 മുതല്‍ 2015-2016 വരെയുള്ള വര്‍ഷങ്ങളില്‍ ബാങ്കുകള്‍ കണ്ടെത്തിയ കള്ളനോട്ടുകള്‍ എത്രയാണെന്ന് താഴെ പട്ടിക ശ്രദ്ധിക്കുക.

No comments:

Post a Comment