Latest News

മേഖലാ സംഗമം വിജയിപ്പിക്കും

പയ്യന്നൂര്‍: സമസ്ത കേരള മദ്രസാ മാനേജുമെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി മുപ്പത്തിയൊന്നിന് പയ്യന്നൂര്‍ ബദരിയ്യ മദ്രസയില്‍ നടക്കുന്ന ഉള്‍ക്കാഴ്ച മേഖലാ സംഗമം വിജയിപ്പിക്കുവാന്‍ പയ്യന്നൂര്‍ സംയുക്ത ജമാഅത്ത് ഓഫീസില്‍ ചേര്‍ന്ന മാനേജുമെന്റ് യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡണ്ട് സയ്യിദ് കെ.പി.പി. തങ്ങള്‍ അല്‍ബുഖാരി അദ്യക്ഷത വഹിച്ചു. ഇബ്‌നു ആദം, റസാഖ്മാസ്റ്റര്‍, അഹമ്മദ് പോത്താംകണ്ടം, എന്‍.എ മജീദ്, ജലാല്‍ കാങ്കോല്‍, സി. അബ്ദുല്‍ ഖാതൃഹാജി, മുഹമ്മദലി പിലാത്തറ, മൊയ്തീന്‍ ഹാജി മാടായി, ടി.പി മഹമൂദ് ഹാജി മാതമംഗലം എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment