Latest News

ചെസ്: സോനുമോന്‍ അമല്‍റൂസ് ചാമ്പ്യന്മാര്‍

പയ്യന്നൂര്‍: സി.പി.പി.എയുടെ ആഭിമുഖ്യത്തില്‍ ഭുവനേശ്വരി കോളേജില്‍ വെച്ച് നടന്ന ജില്ലാ ഓപ്പണ്‍ ചെസ് മത്സരത്തില്‍ സീനിയര്‍ വി ഭാഗത്തില്‍ സോനുമോനും, സബ് ജൂനിയര്‍ വിഭാഗത്തില്‍ അമല്‍റൂസിയും ചാമ്പ്യന്മാരായി.
റോഷിന്‍ റൊമാരിയോ, ശരത്കുമാര്‍ ടി.പി, നെയ്ക്കജ് എ.കെ, നന്ദന പി.വിനോദ് എന്നിവര്‍ സീനിയര്‍ -സബ് ജൂനിയര്‍ വിഭാഗത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
പ്രൊഫസര്‍ കെ.വി. പവിത്രന്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. ചെസ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ഗംഗാധരന്‍ മേലേടത്ത് അധ്യക്ഷത വഹിച്ചു. വി.എന്‍. വിശ്വനാഥന്‍ മുഖ്യാതിഥിയായി. കെ.എസ്.ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്എഞ്ചിനീയര്‍ എ.വി പ്രകാശന്‍ വിജയികള്‍ക്ക് ട്രോഫികും ക്യാഷ് പ്രൈസുകളും സമ്മാനിച്ചു. അഡ്വ. പി.പി. ശ്രീകണ്ഠന്‍, വി.വി. ബാലറാം, വിനോദ് കുമാര്‍ കെ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment