Latest News

നാഷണല്‍ ഹൈവേ വികസന പ്രവൃത്തി എം എല്‍എ വിലയിരിത്തി

പയ്യന്നൂര്‍ : നാഷണല്‍ ഹൈവേ വികസനത്തിന്റെ ഭാഗമായി പയ്യ ന്നൂര്‍ മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തി സി .കൃഷ്ണന്‍ എം എല്‍ എ വിലയിരിത്തി. 6.68 കോടി രൂപയാണ് റോഡ് സുരക്ഷാ പ്രവൃ ത്തിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചത്. കോത്തായിമുക്ക്, കണ്ടോത്ത്, പെരുമ്പ ബൈപ്പാസ് മുതല്‍ പി ഡബ്ല്യു ഡി ഓഫീസ് വരെ ഓവുചാ ല്‍ നിര്‍മ്മാണം. കരിവെള്ളൂര്‍, ഓണക്കുന്ന്, കോത്തായിമുക്ക്, കണ്ടോ ത്ത് എന്നിവിടങ്ങളില്‍ രണ്ടു വശങ്ങളിലുമായി ബസ് ബേ നിര്‍മ്മാ ണം,കോത്തായിമുക്ക് മുതല്‍ പെരുമ്പ ബൈപ്പാസ് വരെ രണ്ടു വശ ങ്ങളിലും ഒന്നര മീറ്റര്‍ റോഡ് വീതി കൂട്ടുന്നതിനും പെരുമ്പ ബൈ പ്പാസ് മുതല്‍ പി.ഡബ്ല്യു.ഡി.ഓഫീസ് വരെ നിലവിലുള്ള റോഡിനെ പതിനാല് മീറ്റര്‍ ആക്കി മാറ്റുന്നതിനും ഈ പ്രവൃത്തിയിലൂടെ സാധി ക്കും. ഓവു ചാല്‍ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. മാര്‍ച്ച് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനാകു മെന്ന് അസിസ ്‌റെന്റ്‌റ് എന്‍ജിനീയര്‍ യമുന അറിയിച്ചു. മുനിസിപ്പാലിറ്റി ചെയര്‍ മാ ന്‍ ശശി വട്ടക്കൊവല്‍ എം എല്‍ എ യോടൊപ്പം ഉണ്ടായിരുന്നു

No comments:

Post a Comment