Latest News

ഹോമിയോ മരുന്നിന് ഉപയോഗിക്കുന്ന സ്പിരിറ്റ് പിടികൂടി

തളിപ്പറമ്പ്: പലചരക്ക് കടയില്‍ അനധികൃതമായി സൂക്ഷിച്ച ഹോമിയോപിരിറ്റ് കുപ്പികള്‍ എക്‌സൈസ് സംഘം പിടികൂടി.
കടയുടമ തളിപ്പറമ്പ് അള്ളാംകുളത്തെ പി.എസ്. രാജേഷി (38) നെ എക്‌സൈസ് സംഘം അറ സ്റ്റ് ചെയ്തു.
എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം നാലുമണിയോടെ നടത്തിയ റെയ്ഡിലാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. രാമചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ കെ.പി. മധുസൂദനന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ വിനേഷ്, ബിജു, അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘം യുവാവിനെ പിടികൂടിയത്
കടയില്‍ നൂറ് മില്ലിയുടെ ഏഴുകുപ്പികള്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ സംഘം കണ്ടെത്തുകയായിരുന്നു. ആവശ്യക്കാര്‍ക്ക് ഇത് വെള്ളത്തില്‍ ചേര്‍ത്ത് വില്‍പന നടത്തിയതായി എക്‌സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
കടയില്‍ വില്‍പനക്ക് വെച്ച് അറുപത്തിയേഴ് പാക്കറ്റ് ഹാന്‍സും അധികൃതര്‍ പിടിച്ചെടുത്തു. തശിപ്പറമ്പ് ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. പിടികൂടിയ സ് പിരിറ്റ് പരിശോധനക്കായി അധികൃതര്‍ ലാബിലേക്ക് അയച്ചു.

No comments:

Post a Comment