Latest News

തിയറ്ററുകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഓണ്‍ലൈന്‍ സംവിധാനം: മന്ത്രി ബാലന്‍

കോഴിക്കോട്: സംസ്ഥാനത്തെ സിനിമാ തീയേറ്റ റുകളിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മ ന്ത്രി എ.കെ.ബാലന്‍. യഥാര്‍ഥ കണക്ക്, നിര്‍മാതാ ക്കള്‍ക്കു നല്‍കുന്ന കണക്ക്, സര്‍ക്കാറിന് നല്‍കു ന്ന കണക്ക് എന്നിങ്ങനെ മൂന്ന് കണക്കുകളാണ് തിയറ്ററുകള്‍ ഉണ്ടാക്കുന്നത്. ഇതുമൂലം സര്‍ക്കാ റിന് വിനോദ നികുതിയില്‍ വന്‍ നഷ്ടം ഉണ്ടാകുന്നു. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഈ ക്രമക്കേട് തടയാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന്റെ പതിനാല് തിയ റ്ററുക ളില്‍നിന്നു 4.75 കോടി രൂപ ലാഭം കിട്ടി. ദിലീ പിന്റെ തിയറ്ററുകളും ലാഭത്തിലായിരുന്നു. ഈ സാ ഹചര്യത്തില്‍ മറ്റു തിയറ്ററുകള്‍ നഷ്ടത്തി ലാ ണെ ന്നു പറയുന്നതു ശരിയല്ലെന്നും ബാലന്‍ പറ ഞ്ഞു.
ചലച്ചിത്ര നിര്‍മാണ, പ്രദര്‍ശന രംഗത്തു സമഗ്ര മായ നിയമനിര്‍മാണം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. . ഇതുമായി ബന്ധപ്പെട്ട് അടൂര്‍ ഗോ പാലകൃഷ്ണന്‍ കമീഷന്‍ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെ യ്യാന്‍ ഇരുപത്തിയഞ്ചിനു ചലച്ചിത്ര പ്രവര്‍ത്തക രുടെയോഗംതിരുവനന്തപുരത്തു വിളിക്കും. ഇരുപത്തിയഞ്ച് ഗ്രാമ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ പുതിയ തിയറ്റര്‍ സമു ച്ചയം നിര്‍മിക്കും. ഇരുപത്തിയഞ്ച് തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനായി സമ്മതം അറി യിച്ചു സ്ഥലം നല്‍കിയി ട്ടുണ്ട്.നൂറു കോടി രൂപ ഇതിന് വേണ്ടി കിഫ്ബിയില്‍ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

No comments:

Post a Comment