Latest News

കേളോത്തറ ഭഗവതീ ക്ഷേത്രം കളിയാട്ടം ഇന്നു തുടങ്ങും

 കടന്നപ്പള്ളി: പോത്തേര തറവാട് ക്ഷേത്രമായ കടന്നപ്പള്ളി കേ ളോത്തറ ഭഗവതീ ക്ഷേത്രത്തിലെ കളിയാട്ടം ഇന്നു മുതല്‍ ഫെ ബ്രുവരി മൂന്നുവരെ നടക്കും.മൂന്നിന് വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിക്ക് തീചാമുണ്ഡി (ഒറ്റക്കോലം)യുടെ അഗ്‌നിയില്‍ പ്രവേശം നടക്കും.
ഇന്ന്‌രാവിലെ വെള്ളിയുടെ തിരുവായുധം, ആല്‍വിളക്കുകള്‍ എന്നിവയുടെ സമര്‍പ്പണം. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നടുവത്ത് പുട യൂര്‍ വാസുദേവന്‍ നമ്പൂതിരി വിശേഷാല്‍ ചടങ്ങുകള്‍ക്ക് മുഖ്യകാ ര്‍മ്മികത്വം വഹിക്കും. രാവിലെ പത്തരക്ക് തറവാട് ധര്‍മ്മദൈവ ങ്ങളുടെ ഭക്തി ഗാന ഓഡിയോ സി.ഡി.യുടെ പ്രകാശന കര്‍മ്മം ത ന്ത്രി നിര്‍വ്വഹിച്ചു.
നാളെ രാവിലെ പതിനൊന്ന് മണിക്ക് തുലാഭാരം, രാത്രി ഒമ്പത് മണിക്ക് തീചാമുണ്ഡിയുടെ തോറ്റം. മൂന്നിന് പുലര്‍ച്ചെ മൂന്നു മണി മുതല്‍ ധര്‍മ്മദൈവങ്ങളായ മേനിച്ചൂര്‍ ചാമുണ്ഡി, പുലചാമുണ്ഡി എന്നിവയുടെ പുറപ്പാട്. പുലര്‍ച്ചെ നാലിന് ഒറ്റക്കോലം. രാവിലെ പത്ത് മണി മുതല്‍ തുലാഭാരം. പന്ത്രണ്ട്മണിക്ക് അന്ന പ്രസാദം . ഉച്ചക്ക് ഒരുമണിക്ക് ചേപ്പിലാതി അമ്മയുടെ പുറപ്പാട്. നാളെയും മറ്റന്നാളും രാത്രി അമ്പേറ്റ് തെയ്യം, കൈക്കോളന്‍, ഭൂതം, വിവിധ തെ യ്യങ്ങളുടെ തോറ്റങ്ങള്‍ എന്നിവയുണ്ടാകും.




No comments:

Post a Comment