Latest News

വിദേശത്തുനിന്നും എയര്‍പോര്‍ട്ടിലെത്തിയ

കുഞ്ഞിമംഗലം സ്വദേശിയെ കാണാതായതായി പരാതി
പയ്യന്നൂര്‍: വിദേശത്തുനിന്നും മംഗലാപുരം എ യ ര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ കുഞ്ഞിമംഗലം സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി.
കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ പി.വി. ബിജു(33)വിനെയാണ് എയര്‍പോര്‍ട്ടില്‍ നിന്നും കാണാതായത്.
വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ടെ ന്ന വിവരത്തെ തുടര്‍ന്ന് നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാനായി ബന്ധുക്കള്‍ മംഗലാപുരം എയര്‍പോര്‍ട്ടിലെത്തിയെങ്കിലും യുവാവിനെ കാണാതാവുകയായിരുന്നു.
തുടര്‍ന്ന് ബന്ധുക്കള്‍ പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

No comments:

Post a Comment