Latest News

പോസ്റ്റര്‍പതിക്കുന്നതിനെ ചൊല്ലി ബി.ജെ.പി- സി.പിഎം സംഘര്‍ഷം

തളിപ്പറമ്പ്:ചുമരെഴുത്തും പോസ്റ്ററും പതിക്കുന്നതിനെച്ചൊല്ലി ബി.ജെപി-സി.പി.എം സംഘര്‍ഷം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇരുവിഭാഗത്തെയും ലാത്തിവീശി ഓടിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെ പടപ്പേങ്ങാടാണ് സംഭവം. പ്രചരണ പോസ്റ്ററുകള്‍ പതിക്കാനെത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ തടയാന്‍ സി.പി.എം പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് വാക്കേറ്റത്തിലും കയ്യാങ്കളിയിലുമെത്തിയതെന്ന് പോലീസ് പറഞ്ഞു. പോലീസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം സംഘര്‍ഷം ഒഴിവാകുകയായിരുന്നു.
പരിയാരം: അഗതിമന്ദിരത്തില്‍ കഴിയുകയായിരുന്ന ബധിരനും മൂകനുമായ പതിനാറുകാരനെ കാണ്മാനില്ലെന്ന് പരാതി. വിളയാങ്കോട് കാരുണ്യനികേതനില്‍ കഴിയുകയായിരുന്ന പതിനാറുകാരനെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാനില്ലെന്ന് കാണിച്ച് കാരുണ്യനികേതന്‍ അധികൃതര്‍ പരിയാരം പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

No comments:

Post a Comment