Latest News

കാണാതായ നവവധു കോടതിയില്‍ ഹാജരായി

 പരിയാരം: കാണാതായ നവവധു കോടതിയില്‍ ഹാജരായി. പരിയാരംആയുര്‍വ്വേദ കോളേജിന് സമീപം താമസിക്കുന്ന പതിനെട്ടുകാരിയാണ് ഇന്നലെ കോടതിയില്‍ ഹാജരായത്. തളിപ്പറമ്പിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയെ ശനിയാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് പിതാവ് പരിയാരം പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ യുവതി കോടതിയില്‍ ഹാജരാവുകയായിരുന്നു. കോടതി യുവതിയെ സ്വന്തം ഇഷ്ടത്തിന് വിട്ടു.മാസങ്ങള്‍ക്ക് മുമ്പ് വിദേശത്ത് ജോലി ചെയ്യുന്ന ചുഴലി സ്വദേശിയായ യുവാവുമായി യു വതിയുടെ വിവാഹ നിശ്ചയം നടന്നിരുന്നു.

No comments:

Post a Comment