Latest News

എഴുത്തുപെട്ടി

പയ്യന്നൂര്‍: യൂനിക് ഗ്രന്ഥാലയം ആന്റ് വായനശാലയുടെ ആഭിമുഖ്യത്തില്‍ എന്റെ പുസ്തകം, എന്റെ കുറിപ്പ് ,എന്റെ എഴുത്തുപെട്ടി എന്ന പരിപാടിയുടെ ഭാഗമായി പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ സ്ഥാപിച്ച എഴുത്തുപെട്ടിയില്‍ വിദ്യാര്‍ത്ഥികള്‍ നിക്ഷേപിച്ച ഏറ്റവും നല്ല കുറിപ്പിന് ആദിഷ് വി അര്‍ഹനായി.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് വൈക്കത്ത് നാരായണന്‍ മാസ്റ്റര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാല്‍ ടി.എസ്. രാമചന്ദ്രന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.വി. സത്യനാഥന്‍ , കെ.വി. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു 

No comments:

Post a Comment