Latest News

യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയശേഷം റോഡരുകില്‍ തള്ളി

പ്രതികളെ കുറിച്ച് സൂചന

പയ്യന്നൂര്‍: യുവാവിനെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി കൊ ലപ്പെടുത്തിയശേഷം റോഡരുകില്‍ തള്ളി.
തളിപ്പറമ്പ് ബക്കളം പുന്നക്കുളങ്ങരയിലെ ഖാദര്‍ എന്ന മോട്ടന്റകത്ത് അബ്ദുള്‍ഖാദറിനെ(38)യാണ് പരിയാരം വായാട് റോഡരുകില്‍ മരിച്ചനിലയില്‍ നാട്ടുകാര്‍ കണ്ടത്.
ഇന്ന്പുലര്‍ച്ചെ പള്ളിയിലേക്ക് നിസ്‌കാരത്തിന് പോകുന്നവരാ ണ് അടിവസ്ത്രം മാത്രം ധരിച്ചനിലയില്‍ ചലനമറ്റ് കിടക്കുന്ന അ ബ്ദു ള്‍ഖാദറിനെ കണ്ടത്. തുട ര്‍ന്ന് പരിയാരം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകളും കൈകാലുകളില്‍ മുറിവുകളും കാണാനുണ്ട്. വലതുകൈയുടെ എല്ലുകള്‍ തകര്‍ന്ന നിലയിലാണ് ഇടതു കാല്‍പാദ ത്തി നേറ്റ മുറിവില്‍ നിന്നും രക്തം വാ ര്‍ന്നതാണ് മരണകാരണമെന്നാ ണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യവീട്ടില്‍ നിന്ന്‌നൂറുമീറ്ററോളം അകലെ റോഡരുകിലാ ണ് മൃതദേഹം കാണപ്പെട്ടത്.
വിവരമറിഞ്ഞ് തളിപ്പറമ്പ് ഡി വൈഎസ് പി കെ.വി. വേണുഗോപാലന്‍, സിഐ കെ.ഇ.പ്രേമചന്ദ്രന്‍, പരിയാരം എസ്.ഐ കെ.എന്‍. മനോജ്,എന്നിവര്‍ സംഭവ സ്ഥലത്തെത്തി പരിശോധിച്ചു. മൃതദേഹംരാവിലെപത്തുമണിവ രെ റോഡരുകില്‍ കിടക്കുകയായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ളയാളായിരുന്നുഅബ്ദുള്‍ഖാദര്‍.
തീ പിടുത്തമുണ്ടായിയെന്ന് ഫ യര്‍ ഫോഴ്‌സിന് വ്യാജസന്ദേശം നല്‍കിയതിനും വാഹനങ്ങള്‍ ത കര്‍ത്തതിനും മോഷണത്തിനും മറ്റും തളിപ്പറമ്പ്, പരിയാരം, പഴയങ്ങാടി, കണ്ണപുരം, വളപട്ടണം തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.
കണ്ണൂരില്‍ നിന്ന് ഡോഗ് സക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്. നിരവധി പ്രമാദമായ കേസുകള്‍ തെളിയിച്ച പോലീസ് നായ കീ മോ രണ്ടുകിലോമീറ്ററോളം പുഴക്കര വഴി ഓടിയ ശേഷം പാച്ചേ നി സ്‌കൂളിന് മുന്‍വശം നിന്നു.
അതേസമയം കൊലയാളി സംഘത്തെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചതായറിയുന്നു. ഇന്നലെ വൈകുന്നേരം ഒരു സംഘം അബ്ദു ള്‍ ഖാ ദറിനെ മര്‍ദ്ദിച്ചശേഷം വാഹനത്തില്‍ തട്ടിക്കൊണ്ടുപോയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തില്‍ ആറോളം പേര്‍ ഉണ്ടായിരുന്നതായും മര്‍ദ്ദനത്തില്‍ സാരമായി പരുക്കേറ്റ ഖാ ദര്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് മൃതദേഹം ഖാദറിന്റെ ഭാര്യാ വീടിന് സമീപം റോഡരുകില്‍ ഉപേക്ഷിച്ച് കടന്നുകളതായാണ് പോലീസിന് ലഭിച്ച സൂചന. കേസന്വേഷണം സി.ഐ. കെ.ഇ. പ്രേമചന്ദ്രന്‍ ഏറ്റെടുത്തു.
ബക്കളം പുന്നക്കുളങ്ങരയിലെ മോട്ടന്റകത്ത് ഖദീജയാണ് ഖാദറിന്റെ ഉമ്മ. ഷെരീഫയാണ് ഭാര്യ. നദീര്‍, നസ്ര എന്നിവര്‍ മക്ക ളും സലാം, ഷെരീഫ് എന്നിവര്‍ സഹോദരങ്ങളുമാണ്.
പോലീസ് ഇന്‍ക്വസ്റ്റിനുശേ ഷം മൃതദേഹം പരിയാരം മെ ഡി ക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

No comments:

Post a Comment