Latest News

ബൈത്തുറഹ്മ താക്കോല്‍ദാനം ഇന്ന്

പയ്യന്നൂര്‍:പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം കുഞ്ഞിമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അബുദാബി കുഞ്ഞിമംഗലം പഞ്ചായത്ത് കെ.എം.സി.സിയുടെ സാമ്പത്തിക സഹായത്തോടെ ചെറുതാഴത്ത് താമസിക്കുന്ന അഷ്‌റഫിന് 'ബൈത്തുറഹ്മ'പദ്ധതി പ്രകാരം നിര്‍മ്മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ ദാനം ഇന്ന് നടക്കും.
വൈകുന്നേരം ആറ് മണിക്ക് കൊവ്വപ്പുറം മര്‍ഹൂം എന്‍. അബ്ദുള്‍ അസീസ് നഗറില്‍ നക്കുന്ന മുസ്ലിംലീഗ് പൊതുസമ്മേളനത്തില്‍ വെച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി താക്കോല്‍ദാനം നിര്‍വ്വഹിക്കും.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ അബുദാബി കുഞ്ഞിമംഗലം കെഎംസിസി തയ്യാറാക്കിയ സപ്ലിമെന്റിന്റെ പ്രകാശനം കണ്ണൂര്‍ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് പി. കുഞ്ഞുമുഹമ്മദ് നിര്‍വ്വഹിക്കും. പ്രമുഖ പ്രാസംഗികനും മുസ്ലിം യൂത്ത് ലീഗ് നേതാവുമായ റഷീദ് പെങ്ങളം മുഖ്യപ്രഭാഷണം നടത്തും . ജില്ലാ നിയോജകമണ്ഡലം പഞ്ചായത്ത് മുസ്ലിംലീഗിന്റെയും മുസ്ലിം യൂത്ത് ലീഗിന്റെയും എം.എശ്.എഫിന്റെയും കെ.എം.സി.സിയുടെയും പ്രമുഖ നേതാക്കള്‍ യോഗത്തില്‍ സംസാരിക്കുമെന്ന് എസ്.കെ.പി സക്കറിയ, ടി.പി. മുസ്തഫ, ടി.പി. അബ്ദുല്‍ അസീസ്, എന്‍. അബ്ദുള്‍ഖാദര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

No comments:

Post a Comment