Latest News

ഇളമ്പച്ചി സെവന്‍സ് നാളെ തുടങ്ങും

തൃക്കരിപ്പൂര്‍: റെഡ്‌സ്റ്റാര്‍ ഇളമ്പച്ചി, മെട്ടമ്മല്‍ ബ്രദേഴ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിവരുന്ന സെവന്‍സ് ഫുട ്‌ബോള്‍ ടൂര്‍ണ്ണമെന്റ് നാളെ മുത ല്‍ ഫിബ്രവരി അഞ്ചുവരെ സൗ ത്ത് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍ സെ ക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്ര ത്യേകംസജ്ജമാക്കിയ അസീസ് മാസ്റ്റര്‍ സ്മാരക ഫ്‌ളഡ്‌ലിറ്റ് സ്റ്റേ ഡിയത്തില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സെവന്‍സ് ഫുട്‌ബോള്‍ അ സോസിയേഷന്റെ പരിപൂര്‍ണ്ണ അ ംഗീകാരത്തോടെ നടക്കുന്ന ടൂര്‍ ണ്ണമെന്റാണ് ഇത്തവണ നടക്കുന്നത്.
ഫായിക്ക ഇന്‍ഡോര്‍ സ്റ്റേഡി യംആന്റ് കണ്‍വെന്‍ഷണല്‍ സെ ന്റര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരുലക്ഷം രൂപയുടെ പ്രൈസ് മണി ക്കും അസീസ് മാസ്റ്റര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഒരുലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണക്കപ്പിനുമായി നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ സംസ്ഥാനത്തെ ഇരുപതോളം പ്രശസ്ത ടീമുകള്‍ പങ്കെടുക്കും. അന്തര്‍ദേശീയ,ദേശീയ,സം സ്ഥാ ന, ജില്ലാ,യൂനിവേഴ്‌സിറ്റി താരങ്ങളും ഐ.എസ്.എല്‍., ഐലീഗ് എന്നിവയില്‍ പങ്കെടുത്ത പ്രശസ്തരായ കളിക്കാരും വിവിധ ടീ മുകളെ പ്രതിനിധീകരിച്ച് കളിക്കളത്തിലിറങ്ങും.
അയ്യായിരം പേര്‍ക്ക് സൗകര്യപ്രദമായി ഇരുന്നുകാണാനുള്ള ഗ്യാലറിയും ആയിരം പേര്‍ക്ക് ഇ രിക്കാനുള്ള കസേരയും ഒരുക്കിയിട്ടുണ്ട്. രണ്ടായിരത്തോളം വാ ഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യവും ഉണ്ടാകും.
തൃക്കരിപ്പൂരിലെ പാലിയേറ്റീവ് കെയര്‍ യൂനിറ്റിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി ടൂര്‍ണ്ണമെന്റില്‍ നിന്ന് ലഭിക്കുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം സംഭാവന നല്‍കും.
ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം നാളെ തൃക്കരിപ്പൂര്‍ എം.എല്‍എ. എം.രാജഗോപാലന്‍ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ മുഖ്യാതിഥിയായിരിക്കും. റെഡ്‌ഫോ ഴ്‌സ് കൊയോങ്കര, ബ്രദേഴ്‌സ് കൊയപ്പാറ എന്നീ ടീമുകള്‍ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടും. എല്ലാദിവസവും രാത്രി ഏഴര മണിക്ക് മത്സരം ആരംഭിക്കുമെന്ന് എം.വി .യൂസഫലി, വി.കെ. രാധാകൃഷ്ണന്, എം.വി കരുണാകര ന്‍, എം.കെ. കുഞ്ഞികൃഷ്ണന്‍, എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment