Latest News

വിദേശകാര്യ മന്ത്രിക്ക് നിവേദനം നല്‍കി

അബുദാബി : ബാംഗ്ലൂരില്‍ നടന്ന പ്രവാസി ഭാരതീയ സമ്മേളനത്തില്‍ വെച്ച് പ്രവാസികളെ ബാധിക്കുന്ന വിവിധ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ്,വിദേശകാര്യ സെക്ര ട്ടറി സഞ്ജീവ് ദുബേ എന്നിവര്‍ക്ക് സാമൂഹ്യ പ്രവര്‍ത്തകനും പയ്യന്നു ര്‍ സൗഹൃദ വേദിയുടെ സംഘാടകനുമായ വി.ടി.വി. ദാമോദരനും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് അഷ്‌റഫ് താമരശ്ശേരിയും നി വേദനം നല്‍കി.
കല്‍ബ അഗ്‌നിബാധ ദുരന്തത്തില്‍ മരണമടഞ്ഞ തൊഴിലാളി ക ളുടെ കുടംബത്തിനു അടിയന്തര ധന സഹായം നല്‍കുക, ഗള്‍ഫില്‍ തൊഴില്‍ നഷ്ടപെട്ട തിരിച്ചു പോകുന്നവര്‍ക്ക് വാഗ്ദാനം നല്‍കിയ സഹായം ലഭിക്കുമെന്ന് ഉറപ്പു വരുത്തുക, ഗള്‍ഫില്‍ മരണമടഞ്ഞ വരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുക, പ്രവേശന ത്തിന് ഗള്‍ഫില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരം ഉണ്ടാക്കുക, ഗള്‍ഫിലെ ഇന്ത്യക്കാരുടെ പ്രശ്‌ന ങ്ങള്‍ പഠിക്കാനും,ചര്‍ച്ച ചെയ്യാനും പരിഹാരം കണ്ടെത്താനും പ്ര ത്യേ കം സമ്മേളനം സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയത്.

No comments:

Post a Comment