Latest News

ബി.ജെപി ഓഫീസ് തകര്‍ത്തു

കണ്ണൂര്‍: മട്ടന്നൂര്‍ നടുവനാട് ബി.ജെ.പി ഓഫീസ് തകര്‍ത്തു. ബി.ജെ.പി ഓഫീസായി പ്രവര്‍ത്തിക്കുന്ന നടുവനാട്ടെ വിവേകാനന്ദ സേവാകേന്ദ്രമാണ് ഇന്നലെ രാത്രി പത്തേകാല്‍ മണിയോടെ ഒരുസംഘം അടിച്ചുതകര്‍ത്തത്.കെട്ടിടത്തിന്റെ ഓടുകള്‍ മുഴുവന്‍ അക്രമി സംഘം അടിച്ചുതകര്‍ത്തു. ജില്ലയില്‍ ചിലയിടങ്ങളില്‍ബി.ജെപി ഓഫീസിന് നേരെ അക്രമം നടന്നിട്ടുണ്ട്. നടുവനാട്ടെ ബി.ജെ.പി ഓഫീസിനുനേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ചാവശ്ശേരി പഞ്ചായത്തില്‍ ബി.ജെ.പി ഹര്‍ത്താല്‍ ആചരിച്ചുവരികയാണ്.
അക്രമസംഭവങ്ങള്‍ അരങ്ങേറിയ പ്രദേശത്ത് വന്‍ പോലീസ് സന്നാഹമുറപ്പിച്ചിരിക്കുകയാണ്. സംശയകരമായ വാഹനങ്ങളും മറ്റും പോലീസ് പരിശോധിച്ചുവരികയാണ്.

No comments:

Post a Comment