Latest News

വാഹനങ്ങളുടെ വര്‍ദ്ധിപ്പിച്ച സേവന നികുതി കുറക്കുക

പയ്യന്നൂര്‍:വാഹനങ്ങളുടെ വര്‍ദ്ധിപ്പിച്ച സേവന നികുതികള്‍ കുറക്കുക, ഡ്രൈവിംഗ് ലെസന്‍സ്, ഫിറ്റ്‌നസ് തുടങ്ങി വാഹന സം ബന്ധമായ സേവന നികുതികള്‍ ഭീമമായി വര്‍ദ്ധിപ്പിച്ച കേന്ദ്ര ഗവണ്‍മെന്റ് നടപടിയും ചെറുകിട വാഹനങ്ങള്‍ക്ക് പ്രാ യോഗികമായി നടപ്പിലാക്കാന്‍ പറ്റാത്ത സ്പീഡ് ഗവര്‍ണര്‍ പിടിപ്പിക്കുന്നതില്‍ നിന്നും ചെറുകിട വാഹനങ്ങളെ ഒഴിവാക്കണമെന്നും കണ്ണൂര്‍ജില്ലാ മോട്ടോര്‍ തൊഴിലാ ളി യൂനിയന്‍ സി.ഐ.ടി.യു രാമന്തളി ഡിവിഷന്‍ കണ്‍ വെന്‍ ഷന്‍ അധികാരികളോട് ആവശ്യപ്പെട്ടു.
കണ്‍വെന്‍ഷന്‍ കണ്ണൂര്‍ജില്ലാ മോട്ടോര്‍ തൊഴിലാളി യൂനിയന്‍ സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് വി.കെ.ബാബുരാജ് ഉദ്ഘാടനം ചെയ്തു. എം.സി കുഞ്ഞൂട്ടി അധ്യക്ഷത വഹിച്ചു. ഒ.കെ.ശശി, രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികളായി കെ.പി.വി. രാഘവന്‍(പ്രസിഡണ്ട്) എം.സി കുഞ്ഞൂട്ടി(വൈസ് പ്രസിഡണ്ട്), കെ. രാമചന്ദ്രന്‍(സെക്രട്ടറി), ടി.വി സുകുമാരന്‍(ജോ. സെക്രട്ടറി), മനോഹരന്‍ കെ.കെ(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment