Latest News

സ്വീകരണം നല്‍കി

കരിവെള്ളൂര്‍: ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനിക്ക് കരിവെള്ളൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ പൊതുയോഗം സണ്ണിജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം. കുഞ്ഞിരാമന്‍ അദ്യക്ഷത വഹിച്ചു. എ.പി. നാരായണന്‍, വി. ഷാഹുല്‍ഹമീദ്, അഡ്വ. ഡി.കെ. ഗോപിനാഥ്, കെ. ഗോവിന്ദന്‍ നമ്പി, കെ.വി. ഗോവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. ഓണക്കുന്ന് ബസാറില്‍ നിന്ന് സ്വീകരിച്ചാണ് പാച്ചേനിയെ കരിവെള്ളൂര്‍ ബസാറില്‍ എത്തിച്ചത്.

No comments:

Post a Comment