Latest News

ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നിശ്ചയിക്കുന്നത് അമേരിക്കന്‍ ധനകാര്യ ഏജന്‍സികള്‍

പയ്യന്നൂര്‍: നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നിശ്ചയിക്കുന്നത് അമേരിക്കന്‍ ധനകാര്യ ഏജന്‍സികളും നയതന്ത്രശാലഖലുമാണെന്ന് ഒരിക്കല്‍കൂടി വെളിപ്പെട്ട സംഭവമാണ് കറന്‍സി നിരോധനമെന്ന് പയ്യന്നൂരില്‍നടന്ന ചര്‍ച്ച സമ്മേളനത്തില്‍ വിലയിരുത്തി
കറന്‍സി നിരോധനത്തിന്റെ രാഷ്ട്രീയ എന്ന വിഷയത്തില്‍ മാസ്സ്മൂവ്‌മെന്റ് ഫോര്‍ സോഷ്യലിസ്റ്റ് ആള്‍ട്ടര്‍നേറ്റീവ് സംഘടിപ്പിച്ച ചര്‍ച്ചാസമ്മേളനം ഗാന്ധിപാര്‍ക്കില്‍ നടന്നു. അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകളുടെ പിന്‍വലിക്കലും പണരഹിത കറന്‍സിയിലേക്കുള്ള ധൃതിയ്ക്കും പിന്നില്‍ യുനൈറ്റത് സ്റ്റേറ്റ്‌സ് ഏജന്‍സി ഓഫ് ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റിന്റെ സമ്മര്‍ദ്ദമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. മുതലാളിത്ത സമ്പദ് വ്യവസ്ഥ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഐ.എം.എഫ് കുറിപ്പടിയുടെ ഭാഗമായി നടത്തിയ ഇടപെടലാണ് നോട്ട് നിരോധനത്തിന് പിന്നിലുള്ളതെന്നുംചര്‍ച്ചാസമ്മേളനം ചൂണ്ടിക്കാട്ടി.
കെ. രാമചന്ദ്രന്‍അധ്യക്ഷനായിരുന്നു. പി. മുരളീധരന്‍ സ്വാഗതം പറഞ്ഞു. റിട്ടയേര്‍ഡ്ബാങ്ക് ഓഫീസര്‍ പി. ജനാര്‍ദ്ദനന്‍, മാസ്സ് മൂവ്‌മെന്റ് ഫോര്‍ സോഷ്യലിസ്റ്റ് ആള്‍ട്ടര്‍നേറ്റീവ് പ്രസീഡിയം മെമ്പര്‍ ഡോ. വി. പ്രസാദ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് വിനോദ് കുമാര്‍രാമന്തളി, കെ.എം വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment