Latest News

കാര്‍ ഓട്ടോ റിക്ഷയിലിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരം

ഉദുമ: ഉദുമ പള്ളത്ത് കാര്‍ ഓട്ടോ റിക്ഷയിലിടിച്ച് ഡ്രൈവര്‍ക്ക് ഗു രുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി ഒമ്പതര മണിയോടെയാണ് അപകടം. ഉദുമ പള്ളത്തെ ഓട്ടോ ഡ്രൈവര്‍ ശശി (35)ക്കാണ് ഗുരു തരമായി പരിക്കേറ്റത്. ശശിയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രി യില്‍ പ്രവേശിപ്പിച്ചു.
കാസര്‍കോട് ഭാഗത്തു നിന്നും പാലക്കുന്ന് ഭാഗത്തേക്ക് പോവുക യായിരുന്ന ഐ-20 കാറും കെ എല്‍ 60-സി 3480 നമ്പര്‍ ഓട്ടോ റിക്ഷയുമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗവും ഓട്ടോയുടെ പിന്‍ഭാഗവും പൂര്‍ണമായും തകര്‍ന്നു. ഓട്ടോ മെയിന്‍ റോഡിലേക്ക് കയറുന്നതിനിടെയാണ് അപകടമുണ്ടായത്.

No comments:

Post a Comment