Latest News

മഹാത്മാ സുഹൃദ് വേദിയുടെ ലഹരി വിരുദ്ധ പ്രചരണ പരിപാടിക്ക് ഇന്ന് തുടക്കം

പയ്യന്നൂര്‍: അന്നൂര്‍ മഹാത്മാ സു ഹൃദ് വേദി സംഘടിപ്പിക്കുന്ന ല ഹരി വിരുദ്ധ പ്രചരണ പരിപാടി ക്ക് ഇന്ന് തുടക്കം. ജാഗ്രതയുടെ ഉദ്ഘാടനം വെകുന്നേരം നാല് മണിക്ക് അന്നൂര്‍ ശാ ന്തിഗ്രാമില്‍ നടക്കും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വലിന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ റേഞ്ച് ഐ.ജി ദിനേന്ദ്ര കാശ്യപ് ഉദ്ഘാടനം ചെയ്യും. മദ്യനിരോധന സമിതി നേതാവ് മാത്യും എം. കണ്ടത്തില്‍ മുഖ്യപ്രഭാഷ ണം നടത്തും. കണ്ണൂര്‍ അഡ്മിനിസ്‌ട്രേഷന്‍ ഡി.വൈ.എസ്.പി ടി.പി. ര ഞ്ജിത് ആശംസ നേരും. എസ്.എം.എസ് കാസര്‍കോട് സീനിയര്‍ പോലീസ് ഓഫീസര്‍ രാമകൃഷ് ണന്‍ ചാലിങ്കാല്‍, ലഹരിയില്‍ മ യ ങ്ങുന്ന യുവത്വം എ ന്ന വിഷയത്തില്‍ ക്ലാസെടുക്കും. നഗരസഭ കൗണ്‍സിലര്‍മാരായ കെ.സി. സ് മിത, ടി.ഇ ഉഷ, ധനന സുനില്‍കുമാര്‍, ശ്രീലത ജഗദീശന്‍, വി.പി. സതീശന്‍, ഇ.പി. ശ്യാ മള, എന്‍.വി.ഷീബ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.യു.രാജേഷ്, സ്വാഗതമാശംസിക്കുന്ന ചടങ്ങിന് കെ. ശിവപ്രസാദ് നന്ദി പറയും. തുടര്‍ന്ന് ഡോ. എ.കെ. വേ ണുഗോപാലന്റെ നേതൃത്വത്തില്‍ നൂറിലധികം കലാകാരന്മാര്‍ അ ണിനിരക്കുന്ന ലഹരി വിരുദ്ധ സ ന്ദേശ കോല്‍ക്കളി അരങ്ങേറും.
ലഹരി വസ്തുക്കളുടെ വര്‍ ദ്ധിച്ചുവരുന്ന സ്വാധീനത്തില്‍ നി ന്ന് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മഹാത്മാ സുഹൃദ് വേദി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നത്. പാന്‍ ഉല്‍പന്നങ്ങള്‍, ലഹരി മിഠായി, ഇഞ്ചക്ഷനുകള്‍ തുടങ്ങിയ പുതിയ മാര്‍ഗ്ഗങ്ങളിലൂടെ കുട്ടികളെ ലഹരിയിലേക്ക് ആ കര്‍ഷിക്കാന്‍ വിദ്യാലയങ്ങള്‍ കേ ന്ദ്രീകരിച്ച് ശ്രമങ്ങള്‍ നടക്കുന്നു. ലഹരി ഉപയോഗിക്കുന്ന കുട്ടികളുടെയും യുവാക്കളുടെയും എ ണ്ണത്തില്‍ അടുത്തകാലത്ത് വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
ചെറിയ ലഹരിയില്‍ തുടങ്ങുന്ന അവരില്‍ പലരും പിന്നീട് മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകുന്നു. ഇതില്‍ നിന്ന് അ വരെ വിലക്കാനുള്ള സാമൂഹ്യപ്രസ്ഥാനങ്ങള്‍ ഫലപ്രദമായി ഇടപെടാത്ത സാഹചര്യത്തിലാണ് സുഹൃദ് വേദി ഈ ദൗത്യം ഏറ്റെടുത്തിട്ടുള്ളത്. മദ്യത്തിനെതിരെയുള്ള പ്രതികരണങ്ങള്‍ കാര്യമായി നടന്ന പഴയകാല പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായാണ് സു ഹൃദ്വേദി ഇപ്പോള്‍ അന്നൂരിനെ ലഹരിമുക്തമാക്കാനുള്ള ദീര്‍ഘകാല ലക്ഷ്യത്തിനുവേണ്ടി പ്ര വര്‍ത്തനം തുടങ്ങുന്നത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായു ള്ള തുടര്‍ച്ചയായ ബോധവല്‍കരണം ഇതിന്റെ ഭാഗമായി നടത്തും.
പരിപാടിയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സേവന-സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കും.

No comments:

Post a Comment