Latest News

ചാത്തൂട്ടിയേട്ടന്റെ വനജാകുമാരി

ചാത്തൂട്ടി സ്വന്തം ബസ്സിന്റെ പിന്നിലുള്ള പെളത്ത് നീളമുള്ള സീറ്റില്‍ കിടക്കും. ഉറങ്ങും.സ്വപ്നങ്ങളില്ലാത്ത ഉറക്കം അതിരാവിലെ ചാത്തൂട്ടി ഉറക്കമുണരും ഒരുകുളി കഴിഞ്ഞ് കിളി കുഞ്ഞമ്പു വരുന്നതിന് മുന്നേ തന്നെ ചാത്തൂട്ടി കഴുകും. ബസ്സിന്റെ ടയറില്‍ പോലും ഒരു ചെറുമണലോ മണ്ണോ പറ്റിയിരിക്കാന്‍ പാടില്ല. ചാത്തൂട്ടി ഒരു പെര്‍ഫെക് ഷനിസ്റ്റാണ് എന്നുമെന്നും രാവിലെ എട്ടുമണിക്ക് ബസ്സ് ഇരമ്പം വെക്കും ഒരു നാളും അതിന് മുടക്കമുണ്ടാവാറില്ല.ജീവിതം അങ്ങനെങ്ങനെയിരിക്കയാണല്ലോ എല്ലാം എല്ലാം ശരികേടുകളുടെയും മഞ്ഞാളിപ്പില്‍ തെറ്റുകളുടെ ഇരമ്പം വെക്കുന്ന വന്‍കടലായത്. കോഞ്ഞാട്ടയായത്. ഉടുക്കാനില്ലാഞ്ഞിറ്റ്
പട്ടുടുത്തതുപോലെങ്ങനെ ചാത്തൂട്ടിജീവിതമെന്ന എടന്തേര്‍ വെള്ളാട്ടങ്ങളുടെ മെയ് വഴക്കമുള്ള ചലനങ്ങളും നെഞ്ഞാംകൂടിനെ പിളര്‍ക്കുന്ന ഉരിയാട്ടങ്ങളും എത്രയെത്ര കണ്ടും
കണ്ടറിഞ്ഞവനുമാണ് ചാത്തൂട്ടി.എത്രയെത്ര ഒരംപിടിച്ച മനസുണ്ടായാലും ഒരംകെട്ടുന്ന ചെല ചെല നേരങ്ങള്‍ മനുഷ്യനുണ്ടാവാമെന്ന് ചാത്തൂട്ടി അന്ന് അന്നൊരുനാള്‍ തിരിച്ചറിഞ്ഞു. കോമറ്റ് പറക്കുകയാണ് . ബാലന്‍ കിണറും
ആശാക്കമ്പിനിയും കഴിഞ്ഞ് പുതിയേരുവിലേക്കുള്ള കേറ്റം. കേറ്റം കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞ് പുതിയതെരു ബസ് സ്റ്റോപ്പ് ചാത്തൂട്ടി കോമറ്റ് നിര്‍ത്തി ബ്രെയ്ക്കില്‍ നിന്നും
കാലനക്കാതെ ബസ്സിലേക്ക് കേറി വന്നതാരാണ്? വനജാകുമാരി ചാത്തൂട്ടി മനസ്സില്‍ കുലുങ്ങിപ്പോയി ബ്രെയ്ക്കില്‍ നിന്നും കാല്‍വിട്ടു. ചാത്തൂട്ടിയുടെ വനജാകുമാരി എക്‌സ്പ്രസ്സ് രണ്ടുമൂന്നടി മുന്നോട്ട് ചാത്തൂട്ടി വീണ്ടും
ബ്രെയ്ക് അമര്‍ത്തി ചവിട്ടി വണ്ടി നിന്നു വനജാകുമാരി ബസ്സില് ചാത്തൂട്ടിയുടെ അരികെ പിന്നാമ്പുറത്തെ സീറ്റില്‍ ചാത്തൂട്ടി എന്തോ ഏതോ പോലങ്ങനെ
പള്ളിക്കുളത്ത് ചാത്തൂട്ടി ബസ് നിര്‍ത്തി ഡോര്‍ തുറന്ന് പുറത്തിറങ്ങി ഒരു കൂടുചന്ദനത്തിരി വാങ്ങി അര്‍പ്പിച്ചു വീണ്ടും ബസ്സിലേക്ക് വനജാകുമാരി പിന്നാമ്പുറത്ത് തന്നെയുണ്ട്.എറച്ചി മാര്‍ക്കറ്റ് റോഡിലെത്തവെ വനജാകുമാരി ചാത്തൂട്ടിയേട്ടനെ തോണ്ടി ഈട വണ്ടി ഒന്ന് നിര്‍ത്തേ ചാത്തൂട്ടി ബ്രെയ്ക് ചവിട്ടിചാത്തൂട്ടിയുടെ നെഞ്ഞാംകൂടിലേക്ക് .ചാത്തൂട്ടി വണ്ടി നേരെ വിട്ട് കണ്ണൂര്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിക്ക് മുന്നിലെത്തി വണ്ടി നിര്‍ത്തി
അടുത്ത ട്രിപ്പിന് ഒരു മണിക്കൂറോളം സമയമുണ്ട്. ചാത്തൂട്ടി വണ്ടി തിരിച്ച് പയ്യാമ്പലത്തേക്ക് വിട്ടു അല്ല ചാത്തൂട്ടിയേട്ടാ നിങ്ങള് എന്ത്പിരാന്താ ഈ കാണിക്ക്ന്നത്.. വില്‍സണ്‍ നൊടിഞ്ഞു മിണ്ടാണ്ട് നൊടിയാണ്ട്
അനങ്ങാണ്ട് ആ സീറ്റിലിരിക്ക്...ചാത്തൂട്ടിക്ക് ഇന്ന് കടല് കാണണം.എന്റെ ജീവിതമെന്ന കടല്... വനജാകുമാരിയുടെ മനസ്സെന്ന കടല്.. കിളി ഒന്നും മിണ്ടിയില്ല. ചാത്തൂട്ടിയേട്ടന്റെ തൊറസ്സില്ലാത്ത മുഖം കണ്ടന്നേരേ മൂപ്പര്‍ വായയടച്ചു.പയ്യാമ്പലംകടപ്പുറം കടല്കടലോരത്ത് തിരയടിക്കുന്ന അലപ്പരപ്പിലേക്ക് കാലുകളും നീട്ടി ചാത്തൂട്ടിയിരുന്നു കടലലകള്‍ വനജാകുമാരിയെക്കുറിച്ചു ള്ള ഓര്‍മ്മകളെപ്പോലെ തൊട്ടും തൊട്ടുഴിഞ്ഞു
ഒഴിഞ്ഞൊഴിഞ്ഞു പിന്നെയും വന്നു... ചാത്തൂട്ടിയുടെ കാല്‍പാദം തൊട്ടുഴിഞ്ഞു കൊണ്ടേയിരുന്നു.ഇന്നു ഞാന്‍ ആലിങ്കീഴിലെറങ്ങും ചാത്തൂട്ടിയേട്ടന ഇന്ന് നേരത്തെ കാണണം..വില്‍സാ നീ വണ്ടി എട്‌ത്തോ... എനക്ക് കൈയും കാലും മനസ്സും എന്തോ പോലെ....വില്‍സന്‍ വണ്ടിയെടുത്തുചാത്തൂട്ടി ആലിന്‍കീഴിലിറങ്ങി നാളെ രാവിലെ കാണാ..സമയം അഞ്ചരയായിട്ടില്ല ചാത്തൂട്ടി ആലിന്‍കീഴില്‍ ഷാപ്പിലേക്ക്.
ചാത്തൂട്ടിക്ക് ഷാപ്പില്‍ സ്‌പെഷ്യല്‍ മേശയും കസേലയുമാണ്.ചാത്തൂട്ടി ഷാപ്പിലേക്ക് കാലെടുത്ത് വെച്ചപ്പോഴേ മേശമേല്‍ കള്ളും ആട്ടിന്‍കരള്‍ വറത്ത് പൊരിച്ചതും റെഡി.ചാത്തൂട്ടി ഒരു ചെറുപാനി കള്ള് നേരെ വായിലേക്കൊഴിച്ചു.ആട്ടിന്‍കരള്‍ വറത്ത് പൊരിച്ചെടുത്തത് പെറുക്കിത്തിന്നു.പിന്നെ കസേലയില്‍ ചാരിയിരുന്ന് പാന്റ്‌സിന്റെ കീശയില്‍ നിന്നും പനാമ സിഗരറ്റ് പായ്ക്കറ്റെടുത്ത് അതില്‍ നിന്നും ഒരു സിഗരറ്റ്
നുള്ളിയെടുത്ത് ചുണ്ടില്‍ വെച്ചു. കീശയില്‍ തപ്പിനോക്കിയപ്പോള്‍ തീപ്പെട്ടി കാണാനില്ല. എടോ ഗോയിന്നാ ഒരു തീപ്പെട്ടിക്കൊണ്ട്ത്താ....സപ്ലെയര്‍ ഗോയിന്നന് പകരം ഷാപ്പുമുതലാളി
തങ്കച്ചേട്ടന്‍ തീപ്പെട്ടിയുമായി മുന്നില്‍.തീപ്പെട്ടി ഈട നിക്കട്ട് ചാത്തൂട്ടിയേട്ടാ...എനക്ക് ലേശം തെരക്ക്ണ്ട്...ഞാന്‍ അപ്രത്തേക്ക് പോട്ടേ....ചാത്തൂട്ടി തീപ്പെട്ടി വാങ്ങി തങ്കച്ചേട്ടന്‍ ഉള്ളിലേക്ക് പോയ്‌ക്കോ...
എന്തെല്ലോ തെരക്കില്ലതല്ലേ... തങ്കച്ചേട്ടന്‍ ഉള്ളിലേക്ക് പോയി

No comments:

Post a Comment