Latest News

കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ആലക്കോട്: കഞ്ചാവ് വില്‍പനക്കിടെ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. വെള്ളാട് ആനക്കുഴിയിലെ വിലങ്ങില്‍ വീട്ടില്‍ ഷഫീഖി(31)നെയാണ് ആനക്കുഴിയില്‍ വെച്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ശ്രീരാജ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സി. രാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ് ടി.ആര്‍, ഉല്ലാസ് ജോസ്, സുരേന്ദ്രന്‍, രാജീവ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
ഇരുപത് ഗ്രാം കഞ്ചാവ് യുവാവില്‍ നിന്നും അധികൃതര്‍ കണ്ടെടുത്തു. മുമ്പും കഞ്ചാവ് കേസില്‍ ഇയാളെ എക്‌സൈസ് അധികൃതര്‍ പിടികൂടിയിട്ടുണ്ട്.

No comments:

Post a Comment