Latest News

ആയുധം കൈവശം വച്ച കേസ്; സല്‍മാന്‍ കുറ്റവിമുക്തന്‍

ജയ്പൂര്‍: അനധികൃതമായി ആ യുധം കൈവശം വച്ച കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കി. ജോ ധ്പൂര്‍ സി.ജെ.എം കോടതിയു ടേതാണ് വിധി. കേസുമായി ബ ന്ധപ്പെട്ട് സല്‍മാനെതിരെ തെളി വില്ലെന്ന് കോ ടതി വ്യക്തമാക്കി.
സംഭവം നടന്ന് പതിനെട്ടു വര്‍ ഷങ്ങള്‍ക്കു ശേഷമാണ് വിധി. കോടതിയുടെ നി ര്‍ദേശ പ്രകാരം സല്‍മാന്‍ കോടതിയില്‍ ഹാജ രായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് കേസിന്റെ അന്തിമ വിചാരണ അവസാനിച്ചുവെങ്കിലും വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുക യായിരുന്നു. ജസ്റ്റീസ് ദളപത് സിംഗ് രാജ് പുരോഹിത് ആണ് വിധി പ്രസ്താവിച്ചത്.
1998ല്‍ കൃഷ്ണമൃഗത്തെ വേട്ട യാടിയ കേസുമായി ബന്ധപ്പെട്ടാ ണ് തോക്ക് കൈവശം വച്ചതിന് സല്‍മാനെതിരെ പോലീസ് കേ സെടുത്തത്. സല്‍മാന്റെ പക്കല്‍ നിന്നും ലൈസന്‍സ് കാലാവധി കഴിഞ്ഞ തോക്ക് പോലീസ് പി ടിച്ചെടുത്തിരുന്നു.
നേരത്തെ, കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ സല്‍ മാന്‍ഖാനെ രാജസ്ഥാന്‍ ഹൈ ക്കോടതി കുറ്റവിമുക്തനാക്കി യിരുന്നു. കീഴ്‌കോടതി ശിക്ഷ വി ധിച്ചിരുന്നുവെങ്കിലും അപ്പീല്‍ പ രി ഗണിച്ച ഹൈ ക്കോട തി സല്‍ മാനെ കുറ്റവിമുക്തനാക്കുക യായിരുന്നു.
ഇതോടെ ചിങ്കാര മാനിനെ വേ ട്ടയാടിയതുള്‍പ്പെടെയുള്ള നാലു കേസുകളില്‍ മൂന്നിലും സല്‍ മാ ന്‍ കുറ്റവിമുക്തനായി.

No comments:

Post a Comment