Latest News

പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ജൈവശ്രീ പദ്ധതി തുടങ്ങി

പയ്യന്നൂര്‍: വിഷുവിനു വിഷ മില്ലാത്ത പച്ചക്കറി ലക്ഷ്യംവച്ച് പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ജൈവശ്രീ പദ്ധ തിയുടെ ഉദ്ഘാടനം സി.കൃഷ് ണ ന്‍ എംഎല്‍എ നിര്‍വഹിച്ചു. എട്ടു ലക്ഷം രൂപ ചെലവഴിച്ച് കുണ്ടയം കൊവ്വലിലെ ഫാമില്‍ നട്ടുമുളപ്പിച്ച മൂന്നു ലക്ഷം നടീല്‍ വസ്തുക്കളുടെ വിതരണോ ദ്ഘാടനമാണ് എംഎല്‍എ നിര്‍വഹിച്ചത്.
കുണ്ടയം കൊവ്വല്‍ കാര്‍ഷിക സേവന കേന്ദ്രത്തില്‍ടന്ന ചടങ്ങി ല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് സി.സത്യപാലന്‍ അധ്യ ക്ഷത വഹിച്ചു. അഗ്രിക്കള്‍ച്ചറല്‍ അസി.ഡയറക്ടര്‍ ഇ.വി.ദി നേഷ് കുമാര്‍ പദ്ധതിയെപ്പറ്റി വിശദീക രിച്ചു.
കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായ ത്ത് പ്രസിഡന്റ് പി.ഉഷ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ് ഈശ്വരി ബാലകൃഷ്ണന്‍, സി.പി.ലക്ഷ്മിക്കുട്ടി, എം.ശ ശീന്ദ്രന്‍, പി.നാരായണന്‍, പി. ശശിധരന്‍, എം.വി.സു നില്‍കു മാര്‍, എം.ടി.പി.നൂറുദ്ദീന്‍ എന്നി വര്‍ പ്രസംഗിച്ചു.
ജൈവശ്രീ പദ്ധതിയിലൂടെ ബൃ ഹത്തായ കര്‍മപദ്ധതിയാണ് പയ്യ ന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആ സൂത്രണം ചെയ്ത് നടപ്പാക്കു ന്നത്. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ കാര്‍ഷിക സേവന കേന്ദ്ര ത്തിലെ ജീ വന ക്കാ രുടെ സഹായത്തോ ടെയാണ് കുണ്ട യംകൊവ്വലിലൊരുക്കിയ ഫാമി ല്‍ മൂന്നാഴ്ചമുന്പ് വിത്തിട്ടത്.
ഈ സ്ഥാപനത്തിലെ തൊഴിലാ ളികളെക്കൂടി ഉപയോഗിച്ചാണ് തക്കാളി, വെണ്ട, വഴുതിന, മുളക് തുടങ്ങിയ പച്ചക്കറി വിത്തുകള്‍ ശാസ്ത്രീയമായ രീതിയില്‍ നട്ടു മുളപ്പിച്ചത്.
പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തി ലെ ആയിരത്തോളം കുടുംബ ശ്രീകളിലൂടെ പതിനായിര ത്തോ ളം വീടുകളില്‍ പച്ചക്കറി തൈക ള്‍ വിതരണം ചെയ്യും. കൂടാതെ ജൈവശ്രീ പദ്ധതിക്കായി സം ഘടിപ്പിച്ച പാവക്ക, പടവലങ്ങ, മത്തന്‍, കുമ്പളം, ചീര, വെള്ളരി ക്ക തുടങ്ങിയവയുടെ വിത്തു കളും പച്ചക്കറി തൈക ളോടൊ പ്പം വിതരണം ചെയ്യും.വിഷു വിനോടനുബന്ധിച്ച് എല്ലാ വീ ടുകളിലും വിളവെടുപ്പ് നടത്താന്‍ പറ്റുന്ന രീതിയിലാണ് ജൈവശ്രീ പദ്ധതി ആസൂത്രണം ചെയ് തിരിക്കുന്നത്.

No comments:

Post a Comment