Latest News

വാര്‍ഷികാഘോഷവും വനിതാകോല്‍ക്കളി ചരടുകുത്തികളി അരങ്ങേറ്റവും

പയ്യന്നൂര്‍: അന്നൂര്‍ വിവേകാനന്ദ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പതിമൂന്നാം വാര്‍ഷികാഘഷവും വനിതാ കോല്‍ക്കളി ചരടുകുത്തി കളി അരങ്ങേറ്റവും അന്നൂര്‍ കണ്ടക്കോരന്‍ മുക്കില്‍ വെച്ച് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ അരങ്ങേറി. മുപ്പത്തിയൊമ്പതാം വാര്‍ഡ് ശാന്ത്രിഗ്രാം എ.ഡി.എസ്സിന് കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ മുപ്പത്തിയാറോളം വനിതകളാണ് കോല്‍ക്കളി ചരടുകുത്തികളിയില്‍ അരങ്ങേറ്റം കുറിച്ചത്. ഡോ.എം.കെ വേണുഗോപാലനും ടി. സുരേന്ദ്രനും ചേര്‍ന്നാണ് കോല്‍ക്കളി പരിശീലിപ്പിച്ചത്.പരിപാടിനഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശിവട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലത ജഗദീശന്‍ അധ്യക്ഷത വഹിച്ചു. എം. പ്രദീപ് കുമാര്‍ , കെ.കെ. ഗംഗാധന്‍, ടി. രാമകൃഷ്ണന്‍, കെ.എം. രമേശന്‍, കെ.വി. കൃഷ്ണന്‍, എം.സതീഷ് ബാബു, എം.വി അനിത എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വെച്ച് ഫോക് ലോര്‍ അക്കാദമി അവാര്‍ഡ്‌നേടിയ പി.പി. നാരായണന്‍ ഗുരുക്കള്‍ , ഇ. ഭാസ്‌കരപൊതുവാള്‍ , ഡോ. എ.കെ. വേണുഗോപാലന്‍, ടി.സുരേന്ദ്രന്‍, സി. അഖില്‍, ഇ.സി സനൂപ് എന്നിവരെ ആദരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍നടന്നു.

No comments:

Post a Comment