Latest News

സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍ കോഴിക്കോട് സ്വദേശിനി പുനെ ഇന്‍ഫോസിസ് ഓഫീസില്‍ കൊല്ലപ്പെട്ടനിലയില്‍

പുനെ: മലയാളിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ ഇന്‍ഫോ സിസ് പുനെ ഓഫിസില്‍ കൊ ല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലം പ യി മ്പ്ര സ്വദേശിയുംഇരുപത്തിയഞ്ചു കാരി യുമായ കെ. രസീല രാജു ആണ് മരിച്ചത്. സംഭവത്തില്‍ ഓ ഫിസിലെ സുരക്ഷാ ജീവന ക്കാ രനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇരുപത്തിയാറുകാരനായഅസം സ്വദേശി ബാബന്‍ സക്യയാണ് അറസ്റ്റിലായത്. അസമിലേക്ക് ട്രെയിന്‍ കാത്തിരിക്കെ മുംബൈ സി.എസ്.ടി റെയില്‍വേ സ്റ്റേ ഷനില്‍ നിന്നാണ് ഇയാളെ ക സ്റ്റഡിയിലെടുത്തത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ബാബന്‍ സക്യ കുടുങ്ങിയത്. സ്ഥലത്തെ സുരക്ഷാ കാമറകളിലെ ദൃ ശ്യങ്ങള്‍ പൊലീസ് ശേഖരിച്ചി ട്ടു ണ്ട്. അന്വേഷണം പുരോ ഗമിക്കുകയാണെന്ന് അസിസ്റ്റന്റ് കമീഷണര്‍ വൈശാലി ജാദവ് അറിയിച്ചു.
പുനെ ഹിങ്‌ഗേവാദിയിലെ രാ ജീവ് ഗാന്ധി ഇന്‍ഫോടെക് പാര്‍ ക്കിലാണ് സംഭവം. കമ്പ്യൂട്ടറ ി ന്റെ വയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച നിലയിലായിരുന്നു മൃ തദേഹം. ഇന്നലെവൈകീട്ട് അഞ്ച് മണിക്കാണ് കൊല പാതകം നടന്നതെങ്കിലും എട്ടു മ ണിക്കാണ് വിവരം പൊലീസിനെ അറിയിച്ചത്. വൈകീട്ട് അഞ്ചിനും ആറരക്കും ഇടയിലാണ് കൊല പാതകം നടന്നതെന്നാണ് പൊ ലീ സ് പ്രാഥമിക നിഗമനം.
ഇന്‍ഫോസിസ് സ്ഥിതി ചെ യ്യുന്ന കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ യുവതി ജോലി ചെയ്യു ന്ന മുറിയുടെ തറയിലാണ് മൃത ദേഹം കണ്ടെത്തിയത്. ഇന്നലെ അവധിയായിട്ടും ജോലികള്‍ ചെയ്തു തീര്‍ക്കാനാണ് യുവതി ഓഫിസിലെത്തിയതെന്ന് ഇന്‍ ഫോസിസ് അധികൃതര്‍ അറിയി ച്ചു. ഉച്ചക്ക് രണ്ടിന് ഓഫിസി ലെത്തിയ രസീലക്ക് രാത്രി പതിനൊന്ന് മണിക്ക് ഡ്യൂട്ടി പൂര്‍ത്തി യാവുക.
ആറു മാസം മുമ്പാണ് ഇന്‍ േഫാസിസിന്റെ ബംഗളൂരു കാമ്പ സില്‍ നിന്ന് രസീല പുനെ കാമ്പ സിലെത്തിയത്. ബംഗളൂരു ഓഫി സിലെ സഹപ്രവര്‍ത്തകരുമായി ഓണ്‍ലൈന്‍ വഴി ബന്ധപ്പെ ട്ടാ യിരുന്നു രസീല പ്രൊജക്റ്റ് ചെ യ്തിരുന്നത്. വൈകുന്നേരം അഞ്ചു മണിയോടെ രസീലയുമാ യി ബന്ധം നഷ്ടമായതോ ടെയാ ണ് സഹപ്രവര്‍ത്തകര്‍ വിവരം പു നെ കാമ്പസിലെ അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

No comments:

Post a Comment